Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം മഖാം ഉറൂസിന് ഭക്തിനിർഭരമായ തുടക്കം


എരമംഗലം മഖാം ഉറൂസിന് ഭക്തിനിർഭരമായ തുടക്കം

എരമംഗലം: ശൈഖ് ഹിഷാം മുസ്‌ലിയാർ , ശൈഖ് ചിയ്യാമു മുസ്‌ലിയാർ എന്നിവരുടെ ആണ്ടുനേർച്ചയും 117-ാമത് എരമംഗലം മഖാം ഉറൂസും സ്വലാത്ത് വാർഷികവും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുടക്കമായി. ശൈഖ് ചിയ്യാമു മുസ്‌ലിയാർ നഗറിൽ നടന്ന പ്രാരംഭ ചടങ്ങിൽ മഹല്ല് കമ്മിറ്റി പ്രസിഡന്റ് ടി.എം. അബൂബക്കർ ഹാജി പതാക ഉയർത്തി. തുടർന്ന് നടന്ന മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ എം.വി. ഇസ്‌മായിൽ മുസ്‌ലിയാർ കുമരനെല്ലൂർ നേതൃത്വം നൽകി. വൈകീട്ട് മഖാം പരിസരത്ത് ഖത്മുൽ ഖുർആൻ പാരായണവും നടന്നു.

ചടങ്ങിൽ ഉസ്താദ് ഗസ്സാലി അഹ്‌സനി, അസിസ്റ്റന്റ് മുദരിസ് അബ്ദുറഹ്മാൻ നദ്‌വി, മഹല്ല് സെക്രട്ടറി ഉമ്മർ ഹാജി, മഹല്ല് വൈസ് പ്രസിഡൻ്റ് എ. കെ സൈനുദ്ധീൻ, സ്വാഗതസംഘം കൺവീനർ അഷ്ക്കർ കുട്ടിത്തറ, കോഡിനേറ്റർ സി.കെ. കുഞ്ഞുമോൻ ഹാജി, ചീഫ് കോഡിനേറ്റർ വി.കെ. ഷാഹുൽഹമീദ്, ജോയിന്റ് കൺവീനർ വിനു ബീരാൻ കുട്ടി എന്നിവർ സംബന്ധിച്ചു.

നാളെയും മറ്റന്നാളുമായി മതപ്രഭാഷണം, സാംസ്കാരിക സമ്മേളനം, വിവിധ ആത്മീയ സദസ്സുകൾ എന്നിവ തുടരും. ഉറൂസിന്റെ സമാപന ദിവസമായ ഞായറാഴ്ച ആയിരങ്ങൾക്ക് വിഭവസമൃദ്ധമായ അന്നദാനം ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments