Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ


വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ 

പി.ടി.എ. നിവേദനം നൽകി ഇരുപത്തിമൂന്നാം ദിവസം സർക്കാർ ഉത്തരവ് 

വെളിയങ്കോട്: കായിക അധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കാമെന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീന്റെ വാക്ക് വെറും വാക്കായില്ല. സ്കൂൾ പി.ടി.എ. നിവേദനം നൽകി ഇരുപത്തിമൂന്നാം ദിവസം വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കായിക അധ്യാപകനെ നിയമിച്ചു സംസ്ഥാന സർക്കാർ ഉത്തരവ്. ഏഴ് വർഷങ്ങൾക്കുശേഷമാണ് സ്കൂളിൽ സ്ഥിരം കായിക അധ്യാകൻ എത്തുന്നത്. എടപ്പറ്റ സി.കെ.എച്ച്.എം.ജി.എച്ച്. സ്കൂളിലെ കായിക അധ്യാപകനായിരുന്ന പി.എസ്. മിഥുനെയാണ് ഒക്ടോബർ 31 ന് സർക്കാർ പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവ് പ്രകാരം വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കായിക അധ്യാപകനെ നിയമിച്ചത്. ഒക്ടോബർ എട്ടിന് സ്കൂൾ പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ടു നൽകിയ നിവേദനത്തെ തുടർന്നാണ് കായിക അധ്യാപകനെ നിയമിക്കാൻ ഇടപെടാമെന്ന് മന്ത്രി ഉറപ്പ് നൽകിയത്. പി.ടി.എ. നൽകിയ നിവേദനത്തിൽ കെ.പി. നൗഷാദ് അലി എം.എൽ.എ., മുസ്‌ലിം ലീഗ് പൊന്നാനി മണ്ഡലം കമ്മിറ്റി എന്നിവരുടെ കവറിങ് കത്തും നൽകിയിരുന്നു. 2018 ലാണ് അവസാനമായി കായിക അധ്യാപകൻ സ്കൂൾ ഉണ്ടായത്. പിന്നീട് ഏഴു വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാകൻ എത്തിയതിന്റെ സന്തോഷത്തിലാണ് സ്കൂൾ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും. അക്കാദമിക് രംഗത്തും കലാ, കായിക മേഖലയിലും വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവരുന്നതിലൂടെ വെളിയംകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുഖച്ഛായ മാറ്റാൻ കർമ്മ പദ്ധതിയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെയുള്ള ഗ്രൗണ്ടും അനുബന്ധമായ സൗകര്യങ്ങളും ഉണ്ടായിട്ടും സ്വന്തമായൊരു കായിക അധ്യാകൻ ഇല്ലാത്തതിന്റെ പ്രതിസന്ധി ഇതോടെ മാറിയിരിക്കുകയാണ്. ഫുട്ബോൾ, ക്രിക്കറ്റ്, ഖൊ ഖൊ, ഷട്ടിൽ ബാഡ്മിന്റൺ തുടങ്ങിയ മത്സരങ്ങൾക്ക് വിദ്യാർഥികളെ തയ്യാറാക്കാനുള്ള പരിശീലനങ്ങൾക്ക് സ്കൂളിൽ വരുംദിവസങ്ങളിൽ തുടക്കമാവും. വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (പി.ഇ.ടി.) ഒഴിവിലേക്ക് എത്തിയ കായിക അധ്യാപകൻ പി.എസ്. മിഥുനെ സ്കൂൾ എച്ച്.എം. ഇൻചാർജ് കെ. ജയശ്രീ സ്വീകരിച്ചു. പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട്, പ്രിൻസിപ്പൽ നൂർ മുഹമ്മദ്‌, അധ്യാപകരായ പി.ടി. ജോസഫ് ആന്റണി, ജി.വി. ജോളി, വി. രാഖില, പി.എസ്. ജയൻ, പി.വി. സിജി എന്നിവർ പങ്കെടുത്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments