Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയിൽ 7 കോടി രൂപ തട്ടി ജ്വല്ലറി ഉടമ മുങ്ങിയതായി പരാതി


കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയിൽ 7 കോടി രൂപ തട്ടി ജ്വല്ലറി ഉടമ മുങ്ങിയതായി പരാതി


പണിക്കൂലിയില്ലാതെ പുതിയ സ്വർണം നൽകാമെന്ന് ഉറപ്പ് നൽകി പഴയ സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയതായി പരാതി. പെരുമ്പടപ്പ് പൊലീസിലാണ് പരാതി. പുന്നയൂർക്കുളം സ്വദേശിയും മാറഞ്ചേരി കരിക്കല്ലത്താണിയിൽ അലൈക്ക ജ്വല്ലറി നടത്തിയിരുന്ന വിരുത്തിയിൽ ഹംസ എന്നവർക്കെതിരെയാണ് പരാതി.
ലാഭം നൽകാമെന്ന് പറഞ്ഞ് പലരിൽനിന്നായി സ്വർണവും പണവും വാങ്ങിയതായും ഇത്തരത്തിൽ ഏഴ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായും ആരോപണമുണ്ട്.

കാഞ്ഞിരമുക്കിലെ യുവതിയിൽനിന്ന് പണിക്കൂലിയില്ലാതെ പുതിയ സ്വർണം നൽകാമെന്ന് പറഞ്ഞ് ഏഴ് പവൻ സ്വർണമാണ് വാങ്ങിയത്. തീയതികൾ മാറ്റി മാറ്റി പറഞ്ഞതല്ലാതെ സ്വർണം കിട്ടിയില്ല. ഇതോടെ പരാതി നൽകുകയായിരുന്നു. ഒന്നര വർഷം മുമ്പാണ് സംഭവം. നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ലാഭം നൽകാമെന്ന് പറഞ്ഞ് പലരിൽനിന്നും ലക്ഷങ്ങൾ തട്ടിയതായും ആരോപണമുണ്ട്.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments