രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം; പെരുമ്പടപ്പിൽ പ്രതിഷേധ ജാഥയും വിളംബര ജാഥയും ശ്രദ്ധേയമായി…
പെരുമ്പടപ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധ ജാഥയും വിളംബര ജാഥയും ശ്രദ്ധേയമായി. പെരുമ്പടപ്പ് പാറ പെട്രോൾ പമ്പ് പരിസരത്തുനിന്ന് ആരംഭിച്ച ജാഥ വന്നേരിയിൽ സമാപിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ, വ്യാപാരികൾ, സംഘടനയുടെ പോഷകസംഘടനകളായ യൂത്ത് വിംഗ്, വനിതാ വിംഗ് എന്നിവയുടെ ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ ഒരുപാട് ആളുകൾ ജാഥയിൽ പങ്കെടുത്തു.
വ്യാപാരികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും സംഘടനയുടെ ഐക്യവും ശക്തിയും വിളിച്ചോതുന്നതായിരുന്നു ജാഥ. വ്യാപാരികളും സംഘടനാ ഭാരവാഹികളും പ്രവർത്തകരും ആവേശപൂർവം പങ്കെടുത്തതോടെ പരിപാടി ജനശ്രദ്ധ നേടി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല് വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments