പുത്തൻപള്ളി സ്വദേശി യുവാവിന് വെട്ടേറ്റു
പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി യുവാവിന് അണ്ടത്തോട് വെച്ച് വെട്ടേറ്റു ശനിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. കുന്നനയിൽ മുഹമ്മദുണ്ണിയുടെ മകൻ നവാസ് (32) നാണ് വെട്ടേറ്റത്. സാമ്പത്തിക ഇടപാട് സംബന്ധമായ കാര്യങ്ങൾ സംസാരിക്കുന്നതിനുവേണ്ടി ശനിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ അണ്ടത്തോട് സ്വദേശിയായ ഷെഫീറിന്റെ വീട്ടിൽ എത്തിയതായിരുന്നു നവാസ്. ഷെഫീറും സഹോദരങ്ങളും ചേർന്ന് നവാസിനെ ആക്രമിച്ചു എന്നാണ് നവാസിന്റെ മൊഴി. പരിക്കേറ്റ നവാസിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നട്ടെല്ലിനും മറ്റും ഗുരുതര പരിക്കേറ്റ നവാസിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഗുരുതര പരിക്കേറ്റ നവാസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments