Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നരണിപ്പുഴ കുമ്മിപ്പാലം കോൾപ്പടവിൽ കെഎൽഡിസി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി


നരണിപ്പുഴ കുമ്മിപ്പാലം കോൾപ്പടവിൽ കെഎൽഡിസി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി

പൊന്നാനി എംഎൽഎ കെ.പി. നൗഷാദലിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് എരമംഗലം ഡിവിഷനിലെ പാടശേഖരസമിതിയെ വിളിച്ചുചേർത്ത യോഗത്തിന്റെ അടിസ്ഥാനത്തിൽ സമിതി സമർപ്പിച്ച പ്രൊപ്പോസൽ പരിശോധിക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുമായി കെഎൽഡിസി ഉദ്യോഗസ്ഥർ നരണിപ്പുഴ കുമ്മിപ്പാലം കോൾപ്പടവ് സന്ദർശിച്ചത് 

പാടശേഖരസമിതിയുടെ ആവശ്യങ്ങൾ നേരിട്ടറിഞ്ഞ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ട പ്രവൃത്തികൾ വിലയിരുത്തുന്നതിനാണ് ഉദ്യോഗസ്ഥരെത്തിയത്. താഴ്ന്നുപോയ ബണ്ടുകളുടെ അറ്റകുറ്റപ്പണി, രണ്ട് എൻജിൻ ഷെഡുകൾ, എൻജിൻ തറ, രണ്ട് സ്ലൂയിസുകൾ എന്നിവയുടെ നിർമാണവും എട്ട് കിടകളുടെയും രണ്ട് ലീഡ് ചാനലുകളുടെയും പുനരുദ്ധാരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മയിൽ, കെഎൽഡിസി ഡെപ്യൂട്ടി പ്രോജക്ട് എൻജിനീയർ ജസ്റ്റിൻ തോമസ്, കുമ്മിപ്പാലം കോൾപ്പടവ് സെക്രട്ടറി സുരേഷ് പാട്ടത്തിൽ, പ്രസിഡന്റ് രാഘവൻ തട്ടകത്ത്, പൊന്നാനി കോൾ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് സി.കെ. പ്രഭാകരൻ, യുഡിഎഫ് പൊന്നാനി നിയോജകമണ്ഡലം കൺവീനർ കല്ലാട്ടേൽ ഷംസു തുടങ്ങിയവർ പങ്കെടുത്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments