അങ്കണവാടിയിൽ നിന്നും IAS ലേക്ക്' - മാറഞ്ചേരിയുടെ വിദ്യാഭ്യാസ വിപ്ലവത്തിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം
വിദ്യാഭ്യാസ രംഗത്ത് വേറിട്ട ചിന്തയുമായി മാറഞ്ചേരി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'അങ്കണവാടിയിൽ നിന്നും IAS ലേക്ക്' എന്ന ബൃഹത്തായ വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.
പഞ്ചായത്തിലെ 33 അങ്കണവാടികളുടെ സമഗ്ര ശാക്തീകരണമാണ് ആദ്യഘട്ടം. തുടർന്ന് സ്കൂളുകളിൽ നിന്ന് മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി, ഓരോ കുട്ടിയുടെയും കഴിവ് തിരിച്ചറിഞ്ഞ് സ്കൂളുകളുടെ പൂർണ്ണ പിന്തുണയോടെ ഉന്നത വിദ്യാഭ്യാസത്തിനും UPSC പോലുള്ള മത്സര പരീക്ഷകൾക്കും പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാഭ്യാസ വിഭാഗം പ്രൊഫസർ ഡോ. എം.എ. മുസ്തഫ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ വിദഗ്ധരും സാമൂഹിക പ്രവർത്തകരുമാണ് പദ്ധതിയുടെ കരിക്കുലം തയ്യാറാക്കുന്നത്.
ഈ മാസം 26-ന് നടക്കുന്ന അങ്കണവാടി ടീച്ചർമാർ, പ്രീ-പ്രൈമറി, പ്രൈമറി അധ്യാപകർ എന്നിവരുടെ ശില്പശാലയോടെ പദ്ധതിക്ക് തുടക്കമാകും.
"ഒരു കുട്ടിയുടെ സർവതോന്മുഖമായ വിദ്യാഭ്യാസത്തിന്റെ അടിത്തറ പാകുന്നത് ശൈശവകാലത്താണ്. വൈജ്ഞാനികവും കായികവും സാമൂഹികവും ധാർമികവും ഭാഷാപരവുമായ സമ്പൂർണ വികസനമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതൊരു ദീർഘകാല വിദ്യാഭ്യാസ യജ്ഞമാണ്. ഇതോടെ മാറഞ്ചേരി വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് തന്നെ മാതൃകയാകുമെന്ന് പ്രസിഡന്റ് ടി. ശ്രീജിത്ത്, വൈസ് പ്രസിഡന്റ് ഖദീജ മൂത്തേടത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജിൽ മുക്കാല എന്നിവർ അറിയിച്ചു
---
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments