വെളിയങ്കോട് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം ഉയരുന്നു
അത്യാധുനിക സൗകര്യങ്ങളോടെ വെളിയങ്കോട് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം ഉയരുന്നു. സംസ്ഥാന സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ ചെലവിട്ടാണ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. ശിലാസ്ഥാപനം കെ പി നൗഷാദ് അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ അധ്യക്ഷത വഹിച്ചു. എ.ഡി.എം. മലപ്പുറം പി ഒ സാദിഖ്, ജില്ലാ നിർമിതി കേന്ദ്രം പ്രൊജക്റ്റ് മാനേജർ കെ ആർ ബീന, വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത പുല്ലൂണി, പൊന്നാനി തഹസിൽദാർ പ്രമോദ് പി. ലാസറസ്, വെളിയങ്കോട് വില്ലേജ് ഓഫീസർ എൻ എസ് സിമി, കെ കെ ബാബു, കല്ലാട്ടേൽ ഷംസു, സുരേഷ് കാക്കനാത്ത്, ഷമീർ ഇടിയാട്ടേൽ, അനീഷ് മൂക്കുതല, സക്കീർ തെളൂർ, വി പി അലി, ടി ബി കബീർ, കബീർ അമ്പാരത്ത് തുടങ്ങിയവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments