വെളിയങ്കോട് ഹിഫുൽ ഖുർആൻ റിസർച്ച് ആൻഡ് സ്റ്റഡി സെന്റർ: നാമകരണവും ശിലാസ്ഥാപനവും നിർവഹിച്ചു
വെളിയങ്കോട്: പ്രദേശത്തെ വിജ്ഞാന മേഖലയ്ക്ക് തണലേകാൻ ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന ഹിഫുൽ ഖുർആൻ റിസർച്ച് ആൻഡ് സ്റ്റഡി സെന്ററിന്റെ പേര് പ്രഖ്യാപനവും ശിലാസ്ഥാപന കർമ്മവും പ്രൗഢമായ അന്തരീക്ഷത്തിൽ നടന്നു.
സയ്യിദ് ശിഹാബുദ്ദീൻ അഹദൽ മുത്തനൂർ തങ്ങൾ സ്ഥാപനത്തിന്റെ ഔദ്യോഗിക പേര് പ്രഖ്യാപിക്കുകയും പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ഖുർആനിക പഠനത്തിനും ഗവേഷണത്തിനും പുതിയ അധ്യായങ്ങൾ കുറിക്കാൻ കേന്ദ്രത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
തുടർന്ന് നടന്ന ശിലാസ്ഥാപന കർമ്മത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ നേതൃത്വം നൽകി.
സയ്യിദ് മുത്തു മോൻ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ പൊന്നാനി എം.എൽ.എ. കെ.പി. നൗഷാദ് അലി മുഖ്യാതിഥിയായിരുന്നു.
വെളിയങ്കോട് ഖാളി ഹംസ സഖാഫി 'ഹുബ്ബു റസൂൽ' എന്ന വിഷയത്തിൽ വിഷയാധിഷ്ഠിത പ്രഭാഷണം നടത്തി.
ഇസ്മായിൽ സഅദി കാവുംപുറം ആമുഖ പ്രഭാഷണം നിർവഹിച്ചു.
സക്കീർ ഹുസൈൻ പി. സ്വാഗതവും മനാഫ് കെ.വി. നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി നിരവധി പ്രമുഖരും പൊതുജനങ്ങളും സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments