ബെത്താനിയ്യ മീലാദ് സമ്മേളനവും വിവിധ പരിപാടികളും നാളെ മുതൽ
ബെത്താനിയ്യയിൽ നബിദിനാഘോഷങ്ങളുടെ ഭാഗമായുള്ള മീലാദ് പരിപാടികൾ സെപ്റ്റംബർ 4 വെള്ളിയാഴ്ച മുതൽ 6 ഞായറാഴ്ച വരെ നടക്കും. മൂന്ന് ദിവസങ്ങളിലായി വിപുലമായ സാംസ്കാരിക സമ്മേളനം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഗ്രാൻഡ് മീലാദ് റാലി, മതപ്രഭാഷണം, സംസ്ഥാനതല ദഫ് മത്സരം എന്നിവ അരങ്ങേറും.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് സയ്യിദ് ഫദൽ ജിഫ്രി വടക്കൂട്ട് തങ്ങൾ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് 3.30-ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ബെത്താനിയ്യ ചെയർമാൻ ഉസ്താദ് അബുത്വാഹിർ ബാഖവി പടപ്പ പറമ്പ് ഉദ്ഘാടനം ചെയ്യും. ബെത്താനിയ്യ സംരക്ഷണ സമിതി ചെയർമാൻ മുഹമ്മദലി ഉളിയത്തേൽ അധ്യക്ഷത വഹിക്കും. പൊന്നാനി എം.എൽ.എ കെ പി നൗഷാദ് അലി മുഖ്യാതിഥിയാകും. മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് അശ്കർ അലി ബാഖവി, റഫീഖ് ബാഖവി എന്നിവരുടെ നേതൃത്വത്തിൽ മൗലിദ് പാരായണവും നടക്കും. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സൻ കോടത്തൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം സിദ്ദീഖ്, ഷാജി കാളിയത്തേൽ, വി.കെ ഷാഫി, റിയാസ് പഴഞ്ഞി, ബക്കർ ഫാംസി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. വൈകുന്നേരം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ആയിരൂർ ബെത്താനിയ്യയിൽ നിന്നും ആരംഭിച്ച് എരമംഗലം വഴി ടൗൺ നിസ്കാര പള്ളി ഗ്രൗണ്ടിൽ സമാപിക്കുന്ന ഗ്രാൻഡ് മീലാദ് റാലി നടക്കും. റാലിയിൽ ദഫ് സംഘങ്ങൾ, സ്കൗട്ട്, ഫ്ളവർ ഷോ, അറബന എന്നിവ അണിനിരക്കും. തുടർന്ന് രാത്രി 7.30-ന് 'പ്രവാചകൻ വിട പറഞ്ഞ സമയം' എന്ന വിഷയത്തിൽ പ്രമുഖ പ്രഭാഷകൻ നവാസ് മന്നാനി പനവൂർ പ്രഭാഷണം നടത്തും. സീതിക്കോയ തങ്ങൾ മാറഞ്ചേരി അധ്യക്ഷത വഹിക്കും.
സമാപന ദിവസമായ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന സംസ്ഥാനതല ദഫ് മത്സരവും നടക്കും. വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്യും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments