Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പഠനമികവിന് ‘ബിഗ് സല്യൂട്ട്’; എം.ഐ. എച്ച്.എസ്.എസിലെ നാജിയയെ ആദരിച്ച് പൊന്നാനി നഗരസഭ



പഠനമികവിന് ‘ബിഗ് സല്യൂട്ട്’; എം.ഐ. എച്ച്.എസ്.എസിലെ നാജിയയെ ആദരിച്ച് പൊന്നാനി നഗരസഭ

പ്ലസ് വൺ പരീക്ഷയിൽ കമ്പ്യൂട്ടർ സയൻസിൽ 520ൽ 520 മാർക്കും നേടി മികവിന്റെ ജേതാവായ എം.ഐ. ഹയർ സെക്കൻഡറി സ്കൂളിലെ നാജിയയെ പൊന്നാനി നഗരസഭ ആദരിച്ചു.

 നഗരസഭയുടെ ‘ബിഗ് സല്യൂട്ട്’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് അനുമോദനം.

ജില്ലയിൽ കമ്പ്യൂട്ടർ സയൻസിൽ മുഴുവൻ മാർക്കും നേടിയ നാജിയ പുളിക്കകടവിലെ കഹബ്–ജമീല ദമ്പതികളുടെ മകളാണ്. 

പഠനമികവിലൂടെ നാടിന് അഭിമാനമായ നാജിയയെ നഗരസഭ ചെയർപേഴ്സൺ സി. വി. സുധ സ്നേഹോപഹാരം നൽകി അനുമോദിച്ചു.

വിദ്യാർത്ഥികളുടെ പഠനമികവിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നഗരസഭ ഇത്തരം അനുമോദന പരിപാടികൾ സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ സി. പി. സക്കീർ, സൗദാമിനി ടീച്ചർ ,, ടി. കെ. മഷൂദ്, റീന പ്രകാശൻ, സൗദാബി ,എ. എം. അബ്ദുസമദ്, നെബീൽ തെക്കരക്കത്ത്, ഷൈജൻ, കെ. ശ്രീജഎന്നിവർ സംബന്ധിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments