റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തും - മന്ത്രി അഡ്വ. അനൂപ് ജേക്കബ്
പൊന്നാനി: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങളും ആകുലതകളും പരിഹരിക്കുകയും വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. അനൂപ് ജേക്കബ് പറഞ്ഞു. പൊന്നാനി കൊല്ലൻപടിയിൽ കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് കൺവെൻഷനും സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുൻഗണന റേഷൻ കാർഡ് അനുവദിക്കുന്നതിലെ മാനദണ്ഡങ്ങളിൽ ഇളവു വരുത്തുന്നത് പുനപരിശോധിക്കുമെന്നും റേഷൻ കടകളിൽ ഓണത്തിന് വിതരണം ചെയ്ത ഒ.എം.എസ്.എസ്. സ്പെഷ്യൽ അരി തുടരുന്നത് പരിഗണിക്കുമെന്നും ഇതുസംബന്ധിച്ചു എഫ്.സി.ഐ. അധികൃതരുമായി ചർച്ച നടത്തിയതായും വിപണി വിലയെക്കാൾ 20 മുതൽ 30 ശതമാനം കുറവായാണ് 26 രൂപയ്ക്ക് സ്പെഷ്യൽ അരി വിതരണം ചെയ്തതെന്നും വിതരണം വിജയകരമായതായും, റേഷൻ കടകളുടെ നവീകരണവും വ്യാപാരികളുടെ തൊഴിൽ സംരക്ഷണവും ഉറപ്പുവരുത്തിയുള്ള നവീകരണ പ്രവർത്തനങ്ങൾ ആലോചനയിലുണ്ട് അതുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്നും ഇ -പോസ് മെഷീൻ അപ്ഡേഷൻ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി താലൂക്ക് പ്രസിഡന്റ് പി.സി. ഇബ്രാഹിംകുട്ടി അധ്യക്ഷനായി. മന്ത്രിക്ക് ജില്ലയിൽ നൽകിയ ആദ്യത്തെ സ്വീകരണമായിരുന്നു. കെ.എസ്.ആർ.ആർ.ഡി.എ. പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ സ്നേഹാദര ഉപഹാരം മന്ത്രി അനൂപ് ജേക്കബിന് ഭാരവാഹികൾ കൈമാറി. കെ.എസ്.ആർ.ആർ.ഡി.എ. പൊന്നാനി താലൂക്ക് ഓഫീസ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും സംസ്ഥാന വർക്കിങ് പ്രസിഡന്റ് കാടാമ്പുഴ മൂസഹാജി നിർവഹിച്ചു. പൊന്നാനി നഗരസഭാ കൗൺസിലർ ടി.കെ. അഷ്‌റഫ്, കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ബിജു, പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസർ മോഹൻദാസ്, കെ.എസ്.ആർ.ആർ.ഡി.എ. പൊന്നാനി താലൂക്ക് ജനറൽ സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ഖജാൻജി പി.വി. മനോജ്‌കുമാർ, മറ്റു ഭാരവാഹികളായ കെ. ഷറഫുദ്ദീൻ, കെ. നൗഷാദ്, പി. ഷാജഹാൻ, പി.പി. റിയാസ്, കെ.എം. മധു, വി. രാജേഷ്, ഉപദേശക സമിതി അംഗങ്ങളായ എം. അശോകൻ, കെ. കോയ, അംഗങ്ങളായ കബീർ അമ്പാരത്ത്, രാജൻ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments