ഇ ബസ്സ് ഹബ്ബായി പൊന്നാനി മാറും.
പെരുമ്പടപ്പ്, ആലംകോട്, നന്നംമുക്ക് പഞ്ചായത്തുകളിൽ ഇനി 'ഗ്രാമവണ്ടി'
പിഎം ഇ സേവ ശ്രേണിയിൽ 50 ഇലക്ട്രിക് ബസ്സ് ഹബ്ബായി പൊന്നാനിയെ പരിഗണിക്കുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതി നിർദ്ദേശങ്ങൾ അന്തിമമാക്കി ഈ മാസം തന്നെ ശുപാർശകൾ സമർപ്പിക്കും. നാലേക്കറോളം വരുന്ന വിശാലമായ യാർഡാണ് പൊന്നാനിക്ക് സഹായകമായത്.
ഗതാഗത മന്ത്രി സിപി ജോൺ, കെഎസ്ആർടിസി എംഡി പ്രമോദ്ശങ്കർ എന്നിവരുമായി കെപി നൗഷാദ് അലി എംഎൽഎ നടത്തിയ ചർച്ചയിൽ പെരുമ്പടപ്പ്, ആലംകോട്, നന്നംമുക്ക് പഞ്ചായത്തുകൾക്ക് ഗ്രാമവണ്ടി അനുവദിക്കാനും തീരുമാനമായി. പതിനേഴ് ഡ്രൈവർമാരുടെയും പതിനൊന്നു വീതം കണ്ടക്ടർ, സ്വിഫ്‌റ്റ് ജീവനക്കാരുടെ ഒഴിവുകളും ഉടൻ നികത്താൻ തീരുമാനിച്ചു. ഇതോടെ മുടങ്ങിക്കിടക്കുന്ന മുഴുവൻ സർവ്വീസുകളും പുനരാരംഭിക്കും. വർക്ക് ഷോപ്പ് അറ്റകുറ്റപ്പണികൾക്ക് അടിയന്തിരമായി നാലര ലക്ഷം അനുവദിക്കാനും തീരുമാനിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments