Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തണൽ അയൽ കൂട്ടം അംഗങ്ങൾക്ക് ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു


തണൽ അയൽ കൂട്ടം അംഗങ്ങൾക്ക് ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു

മാറഞ്ചേരി: പുറങ്ങ് മാരാമുറ്റം തണൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഗമം പലിശ രഹിത അയൽ കൂട്ട അംഗങ്ങൾക്കുള്ള മൂന്നാം ഘട്ട ഗൃഹോപകരണങ്ങൾ വിതരണം നടത്തി. പുറങ്ങ് സെൻ്ററിൽ നടന്ന വിതരണോദ്ഘാടനം മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് കദീജ മൂത്തേടത്ത് നിർവ്വഹിച്ചു. തണലിൻ്റെ പലിശ രഹിത വായ്പ ഉപയോഗപ്പെടുത്തിയാണ് നൂറിൽപരം കുടുംബങ്ങൾക്ക് ഏഴര ലക്ഷം രൂപ വില വരുന്ന വിവിധ ഇലക്ട്രോണിക്ക് ഉപകരണങ്ങളും വീട്ടുപകരണങ്ങളും വിതരണം ചെയ്തത്. 
തണൽ പ്രസിഡൻ്റ് കെ.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ ആസിയ വടശ്ശേരി,ജസീറ പി.സി , വെൽഫെയർ പാർട്ടി പ്രസിഡൻ്റ് എ. മൻസൂർ,നൗഷാദ്, അബ്ദുൽ ഖാദർ, എം.എം. കദീജ, ഫാത്തിമ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ജമാൽ മണമൽ സ്വാഗതവും നസിയാ നാസർ നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments