തുഴയെറിഞ്ഞ് നേടിയ പെരുമയ്ക്ക് പഞ്ചായത്തിന്റെ സല്യൂട്ട്; ബിയ്യം ജലോത്സവ ജേതാക്കളെ ആദരിച്ച് മാറഞ്ചേരി
ടൂറിസം വകുപ്പ് ഓണം വാരാഘോഷത്തോട് അനുബന്ധിച്ച് ബിയ്യം കായലിൽ നടത്തിയ ജലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അഭിമാനമായി മാറിയ വള്ളങ്ങൾക്കും ക്ലബ്ബുകൾക്കും താരങ്ങൾക്കും ആദരം. മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കായൽ വീര്യം’ എന്ന് പേരിട്ട ചടങ്ങിലാണ് ജലോത്സവ വിജയികളെ ആദരിച്ചത്.ചരിത്രത്തിൽ ആദ്യമായാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ജലോത്സവ വിജയികളെ ആദരിക്കുന്നത്.
ജലോത്സവത്തിലെ മേജർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കൈവരിച്ച നവയുഗം കാഞ്ഞിരമുക്കിന്റെ ‘ജലറാണി’ മൂന്നാം സ്ഥാനം നേടിയ ചൈതന്യ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ‘കെട്ടുകൊമ്പൻ’ .
മൈനർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ യുവ ക്ലബ്ബിന്റെ ‘യുവരാജ’ രണ്ടാം സ്ഥാനം നേടിയ ടി പി പി ക്ലബ്ബിന്റെ ‘പുളിക്കകടവൻ’ മൂന്നാം സ്ഥാനം നേടിയ നാട്ടുകൂട്ടം മാരാമുറ്റത്തിന്റെ ‘നാട്ടുകൊമ്പൻ’ എന്നീ വള്ളങ്ങളിലെ തുഴച്ചിൽക്കാരെയും ക്ലബ്ബ് ഭാരവാഹികളെയും ആണ് ചടങ്ങിൽ അനുമോദിച്ചത്. അനുമോദന ചടങ്ങ് കെ പി നൗഷാദ് അലി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജലോത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ സമ്മാനങ്ങൾ നേടിയ വള്ളങ്ങളുടെയും ക്ലബ്ബുകളുടെയും നേട്ടം നാടിന് അഭിമാനകരമാണെന്നും പരമ്പരാഗത വള്ളംകളിയോടും ജലകായിക രംഗത്തോടുമുള്ള പുതുതലമുറയുടെ താൽപര്യം വർധിപ്പിക്കുന്നതിനും ഇത്തരം ആദരിക്കൽ ചടങ്ങുകൾ സഹായിക്കുമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
മാറഞ്ചേരി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശ്രീജിത്ത് അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് കദീജ മൂത്തേടത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പത്തായി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിഷ നെസ്നി, സ്റ്റാഫ് പ്രതിനിധി പ്രസാദ് എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികളും വിവിധ ക്ലബ്ബുകളുടെ ഭാരവാഹികളും ജലോത്സവ സംഘാടകരും കായികപ്രേമികളും ചടങ്ങിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments