Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സദ്ഗമയ തുറക്കുന്നു: ഈ വർഷത്തെ പദ്ധതിക്ക് അംഗീകാരം നേടി വെളിയങ്കോട് പഞ്ചായത്ത്


സദ്ഗമയ തുറക്കുന്നു: ഈ വർഷത്തെ പദ്ധതിക്ക് അംഗീകാരം നേടി വെളിയങ്കോട് പഞ്ചായത്ത്

എരമംഗലം: ഭിന്നശേഷി കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായ സദ്ഗമയ പദ്ധതിയുടെ കുരുക്കുകൾ അഴിച്ച് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി. 2026-2027 സാമ്പത്തിക വർഷം 15 ലക്ഷം വകയിരുത്തിയ പുതിയ ഭരണസമിതി, പദ്ധതിയുടെ സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മലപ്പുറം ജില്ലാ ആസൂത്രണ സമിതിയുടെ നൂതന കമ്മിറ്റിയുടെ അംഗീകാരം നേടി. 10/09/2026 ന് ചേർന്ന ജില്ലാ നൂതന കമ്മറ്റിയാണ് ഈ വർഷത്തെ പദ്ധതിക്ക് അംഗീകാരം നൽകിയത്. മുൻ വർഷങ്ങളിൽ യഥാ സമയത്ത് നൂതന കമ്മറ്റിക്ക് പ്രോജക്ട് സമർപ്പിക്കാത്തതിൻ്റെ ഭാഗമായി പദ്ധതി പലപ്പോഴും ഓഡിറ്റ് വിഭാഗത്തിൻ്റെ തടസ്സം നേരിട്ടിരുന്നു.
പുതിയ ഭരണസമിതിയുടെ ആദ്യ പ്രോജക്ടിൽ തന്നെ പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 15 ലക്ഷം രൂപ വകയിരുത്തി യഥാ സമയത്ത് തന്നെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ സമക്ഷം സമർപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്. ഈ സാമ്പത്തിക വർഷത്തെ പദ്ധതിക്ക് നൂതന കമ്മറ്റിയുടെ അംഗീകാരം ലഭിക്കുക വഴി 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ജീവനക്കാരുടെ ശമ്പളത്തിന് സാധൂകരണം ലഭിച്ചു. പദ്ധതിയുടെ തുടർന്നുള്ള ചെലവുകൾക്ക് സംസ്ഥാന കോർഡിനേഷൻ കമ്മറ്റിയുടെ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാവുന്നതോടെ പദ്ധതിയുടെ പൂർണ്ണ തടസ്സങ്ങൾ നീങ്ങും. ഏറെ ജനകീയ ശ്രദ്ധ ഉണ്ടായ വിഷയത്തിൽ കാര്യക്ഷമമായ ഇടപെടലിലൂടെ ഭിന്നശേഷി കുട്ടികളുടെ സുപ്രധാന പദ്ധതിയുടെ സാങ്കേതിക കുരുക്കുകൾ തീരുന്നതായും പ്രസിഡൻ്റ് ബബിത നൗഫൽ അറിയിച്ചു. പദ്ധതിയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ കഴിഞ്ഞ വർഷങ്ങളിലെ നിയമനപ്രക്രിയ സംബന്ധിച്ച് ഓഡിറ്റ് വിഭാഗം ഉന്നയിച്ച ന്യൂനതകൾ കൂടി പരിശോധിച്ച് അവ പരിഹരിച്ച് എത്രയും വേഗം പദ്ധതി പുനരാരംഭിക്കുമെന്നും ബബിത നൗഫൽ അറിയിച്ചു . ജില്ലാ നൂതന കമ്മറ്റി യോഗത്തിൽ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡൻ്റ് ബബിത നൗഫൽ,വൈസ് പ്രസിഡൻ്റ് പ്രബിത പുല്ലൂണി,ഭരണസമിതിയംഗം റിയാസ് പഴഞ്ഞി തുടങ്ങിയവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments