Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അധ്യാപനം ചരിത്രവും വർത്തമാനവും സൈബർ മീഡിയയിൽ വേറിട്ട അധ്യാപക ദിനാഘോഷം


അധ്യാപനം ചരിത്രവും വർത്തമാനവും സൈബർ മീഡിയയിൽ വേറിട്ട അധ്യാപക ദിനാഘോഷം

അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപനത്തിന്റെ ചരിത്രവും വർത്തമാനകാലത്തെ അധ്യാപന രീതികളിലെ മാറ്റങ്ങളും ചർച്ച ചെയ്ത് സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമി സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി.

സെമിനാറിൽ അധ്യാപകനായിരുന്ന സത്താർ മാഷ് വിഷയാവതരണം നടത്തി. അധ്യാപനത്തിന്റെ പഴയകാല രീതികളും ശൈലികളും മുതൽ ആധുനിക കാലത്തെ അധ്യാപന സമീപനങ്ങളിലേക്കുള്ള മാറ്റങ്ങളും വിദ്യാർത്ഥികളുടെ മാറിവരുന്ന മനോഭാവങ്ങളും വിശദമായി ചർച്ചയായി.
റംഷാദ് സൈബർ മീഡിയ മോഡറേറ്ററായി. അർഷിദ ടിപി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷഫീല നാസർ നന്ദി പ്രകാശിപ്പിച്ചു. 

പരിപാടിയുടെ ഭാഗമായി സൈബർ മീഡിയ എഡ്യൂക്കേഷണൽ അക്കാദമിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച കോഴ്സ് ഡയറക്ടർ സുനിത ജയരാജിനെ ആദരിച്ചു. കഴിഞ്ഞ 18 വർഷമായി സൈബർ മീഡിയയുടെ ഹൃദയമിടിപ്പായി, ആത്മാർത്ഥതയോടെയും കൃത്യതയോടെയും കാര്യപ്രാപ്തിയോടെയും പ്രവർത്തിച്ചുവരുന്ന സുനിതാ ജയരാജിന് അഭിനന്ദനപത്രം നൽകി ആദരിച്ചു. റാഷിദ്‌ എം എ, ഹസീന എ.വി., ലുബ്‌ന, ശ്രുതി തുടങ്ങിയവർ ആശംസകൾ നേർന്നു.

അധ്യാപനത്തിന്റെ പഴയകാല അനുഭവങ്ങളും ഇന്നത്തെ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളും പുതിയ തലമുറയിലെ വിദ്യാർത്ഥികളുടെ പഠന സമീപനങ്ങളും സംബന്ധിച്ച് അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ നടന്ന തുറന്ന സംവാദം പരിപാടിയുടെ പ്രധാന ആകർഷണമായി. അധ്യാപക വിദ്യാർത്ഥി ബന്ധത്തിലെ മാറ്റങ്ങൾ, സാങ്കേതികവിദ്യയുടെ സ്വാധീനം, ഇന്നത്തെ വിദ്യാർത്ഥികളുടെ പഠനരീതികൾ തുടങ്ങിയ വിഷയങ്ങളിൽ നടന്ന ചർച്ചകൾ കൂടുതൽ ആരോഗ്യകരമായ ആശയവിനിമയത്തിനും ചിന്തകൾ പങ്കുവെക്കുന്നതിനും വഴിയൊരുക്കി...


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments