പൊതു ആസ്തികൾ വർധിപ്പിക്കാൻ മാറഞ്ചേരി ഗ്രാമപഞ്ചായത്ത്: പരമ്പരാഗത ജലസ്രോതസ്സുകൾക്ക് പുനർജീവനം നൽകുന്നു
ഗ്രാമപഞ്ചായത്തിലെ പൊതു ആസ്തികൾ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം പരമ്പരാഗത ജലസ്രോതസ്സുകൾക്ക് പുനർജീവനം നൽകാനുമുള്ള പദ്ധതികൾക്ക് തുടക്കമിട്ട് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. ജലാശയങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലങ്ങളും മറ്റും ഏറ്റെടുത്ത് പുതിയ കുളങ്ങളായി സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഭരണസമിതി.
ഇതിന്റെ ഭാഗമായി വാർഡ് 16-ൽ അയിനിക്കൽ ഷംസുദ്ദീൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുളം പഞ്ചായത്ത് ഏറ്റെടുക്കുന്നു. ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഈ കുളം പുനരുദ്ധരിച്ച് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളും തുകയും അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പ്രസിഡന്റ് ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഏറ്റെടുക്കുന്ന രണ്ടാമത്തെ കുളമാണിത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പുറമ്പോക്ക് സ്ഥലങ്ങളും, റോഡാക്കിയ തോടും കൃഷിസ്ഥലങ്ങളും പൊതുസ്വത്തായി ഏറ്റെടുക്കുന്ന നടപടികൾ പഞ്ചായത്ത് സജീവമായി നടത്തിവരികയാണ്.
ഈ പദ്ധതിക്കായി സ്വന്തം സ്ഥലം വിട്ടു നൽകുന്ന രേഖ അയിനിക്കൽ ഷംസുദ്ദീൻ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് T. ശ്രീജിത്തിന് കൈമാറി.അയ്നിക്കൽ ഷംസുദീനെ പഞ്ചായത്ത് പ്രസിഡന്റ് പ്രത്യേകമായി അഭിനന്ദിച്ചു. ജലക്ഷാമത്തിന് പരിഹാരം കാണാനും ഗ്രാമീണ മേഖലയിലെ ജലസ്രോതസ്സുകൾ വീണ്ടെടുക്കാനും ഇത്തരം പദ്ധതികൾ വലിയ പങ്കുവഹിക്കുമെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ മൂത്തേടത്, മെമ്പർമാരായ T. മാധവൻ, M. T. നജീബ് എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments