Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എസ്.ടി.പി ഏറ്റെടുക്കൽ അജണ്ടയാക്കി അടിയന്തര കൗൺസിൽ; പുനർഗേഹം ഫ്ലാറ്റിലെ 121 കുടുംബങ്ങളുടെ മാലിന്യപ്രശ്നത്തിന് പരിഹാരമാകുന്നു


എസ്.ടി.പി ഏറ്റെടുക്കൽ അജണ്ടയാക്കി അടിയന്തര കൗൺസിൽ; പുനർഗേഹം ഫ്ലാറ്റിലെ 121 കുടുംബങ്ങളുടെ മാലിന്യപ്രശ്നത്തിന് പരിഹാരമാകുന്നു

പൊന്നാനി: പൊന്നാനി ഹാർബർ പ്രദേശത്തെ പുനർഗേഹം ഫ്ലാറ്റിലെ 121 കുടുംബങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമായ മാലിന്യസംസ്‌കരണത്തിനും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പരിപാലനത്തിനും പരിഹാരമാകുന്നു. 

സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നടത്തിപ്പ് പൊന്നാനി നഗരസഭയ്ക്ക് വിട്ടുനൽകി സർക്കാർ ഉത്തരവിറക്കിയതിന്റെ ഭാഗമായി ചൊവ്വാഴ്ച നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേർന്നു.

പുനർഗേഹം ഫ്ലാറ്റിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നടത്തിപ്പ് ഇതുവരെ ഫിഷറീസ് വകുപ്പിന്റെ ചുമതലയിലായിരുന്നു. പ്ലാന്റിന്റെ എ.എം.സി ഫിഷറീസ് വകുപ്പ് ഐ.ആർ.ടി.സിക്ക് നൽകിയിരുന്നു. 

എന്നാൽ എ.എം.സിയുടെ കാലാവധി കഴിഞ്ഞ് ആറുമാസം പിന്നിട്ടതോടെ പ്ലാന്റിന്റെ പരിപാലനം പ്രതിസന്ധിയിലാവുകയും ചെയ്തു.
താമസക്കാരുടെ പ്രയാസം മനസ്സിലാക്കി പ്ലാന്റിന്റെ പരിപാലനവും നടത്തിപ്പും നഗരസഭയ്ക്ക് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മുൻ നഗരസഭ ഭരണ സമിതിയും നിലവിലെ ഭരണ സമിതിയും സർക്കാരിന് എസ് ടി പി യുടെ പരിപാലനം ഏറ്റെടുക്കാൻ കത്ത് നൽകിയിരുന്നു. 
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത പ്ലാന്റിന്റെ നടത്തിപ്പ് നഗരസഭയ്ക്ക് കൈമാറി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
സർക്കാർ ഉത്തരവിന്റെ തുടർനടപടികൾക്കായാണ് അടിയന്തര കൗൺസിൽ യോഗം ചേർന്നത്. 
പ്ലാന്റിന്റെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും പുനർഗേഹം ഫ്ലാറ്റിലെ കുടുംബങ്ങളുടെ മാലിന്യസംസ്‌കരണ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുമുള്ള നടപടികൾ നഗരസഭയുടെ നേതൃത്വത്തിൽ ഇനി നടപ്പാക്കും.
2016-ലാണ് മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി പുനർഗേഹം പദ്ധതിയുടെ ഭാഗമായി 121 ഫ്ലാറ്റുകളുടെ നിർമാണം പൂർത്തീകരിച്ച് കുടുംബങ്ങൾക്ക് കൈമാറിയത്.
“പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടായ എല്ലാ സമയത്തും ഫ്ലാറ്റിലെ താമസക്കാരെ ചേർത്തുപിടിച്ചതുപോലെ വരുംകാലങ്ങളിലും നഗരസഭ ഇവർക്കൊപ്പമുണ്ടാകും,” ചെയർപേഴ്സൺ സി.വി. സുധ പറഞ്ഞു.
“തലചായ്ക്കാൻ ഇടമില്ലാതെ പ്രയാസപ്പെട്ടിരുന്ന മത്സ്യത്തൊഴിലാളികൾക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായതിൽ നമുക്കെല്ലാം അഭിമാനമുണ്ട്. ഇപ്പോൾ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നടത്തിപ്പ് നഗരസഭയ്ക്ക് വിട്ടുകിട്ടിയതിൽ അതിലേറെ സന്തോഷമുണ്ട്,” ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments