Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ട്നേർച്ച ആഗസ്റ്റ് മുതൽ


പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ട്നേർച്ച ആഗസ്റ്റ് മുതൽ

പെരുമ്പടപ്പ് പുത്തൻപള്ളി ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാർ അവറുകളുടെ 116-ാം ആണ്ടുനേർച്ച ആഗസ്റ്റ് 6 മുതൽ 9 വരെ പെരുമ്പടപ്പ് പുത്തൻപള്ളിയിൽ വിവിധ മത-ആത്മീയ പരിപാടികളോടെ നടക്കും.

നാല് ദിവസങ്ങളിലായി സമുഹസിയാറത്ത്, ദിഖ്റ് ഹൽഖ, സ്വലാത്ത് മജ്‌ലിസ്, അശ്റഫിയ സംഗമം, ഉദ്ഘാടന സമ്മേളനം, അനുസ്മരണ സമ്മേളനം, സാംസ്കാരിക സമ്മേളനം, ലഹരി വിരുദ്ധ ക്യാമ്പയിൻ, സനദ് ദാനം, കൂട്ടപ്രാർത്ഥന, ഭക്ഷണവിതരണം തുടങ്ങിയ പരിപാടികൾ നടക്കും. പട്ടേരി സ്കൂൾ പുനർനിർമാണ ഉദ്ഘാടനവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ആഗസ്റ്റ് 9-നാണ് ജാറത്തിന്റെ പ്രധാന ചടങ്ങുകൾ നടക്കുക. അന്നേദിവസം രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ ഭക്തജനങ്ങൾക്ക് ഭക്ഷണ വിതരണവും ഒരുക്കിയിട്ടുണ്ട്. പ്രസിഡന്റ് സൈനു തെക്കേപ്പുറം, സെക്രട്ടറി സൈഫുദ്ദീൻ കപ്പത്തയിൽ, ട്രഷറർ ഹമീൻ പി.ജി,ജോയിന്റ് സെക്രട്ടറി റഹീം പെരുബിൻകാട്ടിൽ, മെമ്പർമാരായ നൗഷാദ് കുന്നനയിൽ, ഉസ്മാൻ എ.സി. സ്വാഗതസംഘം ചെയർമാൻ ഗുൽ മുഹമ്മദ്, സ്വാഗതസംഘം കൺവീനർ സൈദ് മുഹമ്മദ് , ഹാരിസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '




Post a Comment

0 Comments