വെളിയങ്കോട് തണ്ണിത്തുറയിൽ കടലാക്രമണം രൂക്ഷം; വീട് തകർന്നു, റോഡിനും ഭീഷണി
വെളിയങ്കോട്: വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറയിൽ ശക്തമായ കടലാക്രമണത്തിൽ വടക്കേപ്പുറത്ത് റഫീഖിന്റെ വീട് ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കടലാക്രമണം പ്രദേശവാസികളിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
തിരമാലകൾ അതിശക്തമായി അടിച്ചുകയറുന്നതിനിടെ വീടിന്റെ ഒരു ഭാഗം കടലെടുത്തു. പ്രദേശത്ത് നിരവധി തേങ്ങുകളും കടപുഴകി വീണിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് വീട്ടുപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
കടലാക്രമണത്തെ തുടർന്ന് സമീപത്തെ റോഡും ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ്. അപകടസാധ്യത കണക്കിലെടുത്ത് അധികൃതരുടെ നേതൃത്വത്തിൽ റോഡിൽ ഡ്രമ്മുകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കുകയും സുരക്ഷാ മുൻകരുതലെന്ന നിലയിൽ റോഡ് അടച്ചിടുകയും ചെയ്തിട്ടുണ്ട്.
വീട് നഷ്ടപ്പെടുന്ന സാഹചര്യം നേരിടുന്ന റഫീഖിന്റെ കുടുംബം എന്ത് ചെയ്യണമെന്നറിയാതെ കടുത്ത ദുരിതത്തിലാണ്. പ്രദേശത്ത് കടലാക്രമണം തുടരുന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് കുടുംബത്തിന് ആവശ്യമായ സംരക്ഷണവും സഹായവും നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments