Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സൈബർ മീഡിയ എഡ്യൂക്കേഷൻ അക്കാദമിയുടെ ഓണാഘോഷം വർണാഭമായി...


സൈബർ മീഡിയ എഡ്യൂക്കേഷൻ അക്കാദമിയുടെ ഓണാഘോഷം വർണാഭമായി...

സൈബർ മീഡിയ എജുക്കേഷൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വിപുലമായ പരിപാടികളോടെ ശ്രദ്ധേയമായി. വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് അണിനിരന്ന ആഘോഷത്തിൽ വിവിധ കലാപരിപാടികളും പാരമ്പര്യ ഓണക്കളികളും മത്സരങ്ങളും ഓണസദ്യയും ആവേശം പകർന്നു.

രാവിലെ 10 മണിക്ക് ആരംഭിച്ച ആഘോഷം വൈകുന്നേരം 5 മണി വരെ നീണ്ടുനിന്നു. വീരനാട്യം, തിരുവാതിരക്കളി, മഹാബലിയുടെ വരവേൽപ്പ്, പൂക്കള മത്സരം തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. വിദ്യാർത്ഥികളും അധ്യാപകരും ആവേശത്തോടെ പങ്കെടുത്ത വിവിധതരം ഓണക്കളികളും പരിപാടിയുടെ പ്രധാന ആകർഷണമായി.

ചടങ്ങിൽ മാപ്പിളപ്പാട്ട് ഗായകൻ സലീം കൊടത്തൂർ മുഖ്യാതിഥിയായി പങ്കെടുത്തു. ഹസനുൽ ബന്ന, അബ്ദുൽ റഷീദ് വിരിപ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു. റംഷാദ് സൈബർ മീഡിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അർഷിദ ടിപി, സുനിത ജയരാജ്, ഷഫീല നാസർ, ഹസീന, ലുബിന, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും അധ്യാപകരുടെ കൂട്ടായ പ്രവർത്തനവും ഓണാഘോഷത്തെ കൂടുതൽ മനോഹരമാക്കി.

സ്നേഹവും സൗഹൃദവും കൂട്ടായ്മയും പങ്കുവെച്ച്, ഓണത്തിന്റെ തനിമയും കേരളീയ പാരമ്പര്യവും ആഘോഷമാക്കി മാറ്റിയ സൈബർ മീഡിയ എജുക്കേഷൻ അക്കാദമിയുടെ ഓണാഘോഷം ഏറെ ശ്രദ്ധേയമായി.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments