വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് മാറഞ്ചേരി ഡയാലിസിസ് യൂണിറ്റിന് തുക കൈമാറി
പെരുമ്പടപ്പ് ബ്ലോക്കിന് കീഴിൽ മാറഞ്ചേരി പെരിച്ചകത്ത് പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിനു വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് സമാഹരിച്ച തുക കൈമാറി. പെരിച്ചകം ഡയാലിസിസ് സെൻററിൽ നടന്ന ചടങ്ങിൽ വച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പ്രസിഡൻറ് അഷ്റഫ് വീട്ടിലയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റമീന ഇസ്മായിലിനാണ് തുക കൈമാറിയത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസീബ് കോക്കൂർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത രാജൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, യൂണിറ്റ് സെക്രട്ടറി രമേശ് അമ്പാരത്ത്, ട്രഷറർ എ.ഇസ്മായിൽ സിറ്റി ഫാർമ, വനിത വിംഗ് പ്രസിഡണ്ട് ആരിഫ കുഞ്ഞുമുഹമ്മദ്, യൂത്ത് വിങ് പ്രസിഡണ്ട് ശരീഫ് സലാല, സെക്രട്ടറിമാരായ സലാം പൂങ്ങാടൻ, കെബീർ ഫിദ, സഫീർ പൂളക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments