Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ: പദ്ധതികളുടെ ബ്ലോഷർ പ്രകാശനം ചെയ്തു


ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ: പദ്ധതികളുടെ ബ്ലോഷർ പ്രകാശനം ചെയ്തു

സമൂഹത്തിൽ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വേദനയും പ്രയാസങ്ങളും അനുഭവിക്കുന്ന നിസ്സഹായർക്കും പിന്തുണയില്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ പുനരധിവാസവും പരിചരണവും ഒരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിക്കുന്ന ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ പദ്ധതികളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ബ്ലോഷർ പ്രകാശനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്‌മായിൽ, പൊതുപ്രവർത്തകനായ അബൂബക്കർ ഹാജിക്ക് നൽകി ബ്ലോഷർ പ്രകാശനം നിർവഹിച്ചു. സമൂഹത്തിലെ അവശവിഭാഗങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകുന്ന സമഗ്രമായ പുനരധിവാസ സംവിധാനം ഒരുക്കുക എന്നതാണ് ഹോപ്പ് വില്ലേജിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
പുനരധിവാസ ചികിത്സ, ഫിസിയോതെറാപ്പി, ഒക്ക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, മാനസികാരോഗ്യ പരിചരണം, ഡേ കെയർ, പുനരധിവാസ ഹോസ്റ്റൽ തുടങ്ങിയ വിവിധ സേവനങ്ങൾ ഏകോപിപ്പിക്കുന്ന ഒരു സമഗ്ര പുനരധിവാസ ഗ്രാമം എന്ന ആശയമാണ് ഹോപ്പ് വില്ലേജ് മുന്നോട്ടുവയ്ക്കുന്നത്. ചികിത്സയ്ക്കൊപ്പം വ്യക്തികളുടെ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും കുടുംബങ്ങളിലേക്കുള്ള തിരിച്ചുവരവും ഉറപ്പാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുട്ടികൾക്കും മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും വിവിധ കാരണങ്ങളാൽ ജീവിതത്തിൽ പിന്തുണ ആവശ്യമുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഭാവിയിൽ വിപുലമായ സൗകര്യങ്ങളോടെ കൂടുതൽ ഭൂമിയിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നതായി ഭാരവാഹികൾ വ്യക്തമാക്കി.
ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ബി.പി. നാസർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്, വൈസ് പ്രസിഡന്റ് കദീജ മൂത്തേടത്ത്, സാമൂഹ്യ പ്രവർത്തകൻ നാസർ മാനു, സിദ്ധീഖ് കൊല്ലം, കെ.സി. കുഞ്ഞുട്ടിഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.കെ. സുബൈർ, സംഗീത രാജൻ, ലീന മുഹമ്മദലി, ബൽക്കീസ്, അജിത, ഹൈദറലി മാസ്റ്റർ, കാട്ടിൽ മുഹമ്മദ് കുട്ടി, എ. മുഹമ്മദ് മാസ്റ്റർ, റംഷാദ് സൈബർ മീഡിയ, ടി. മാധവൻ, എം.ടി. നജീബ്, നിഷാദ്, ഏ. ടി. അലി, സുഹ്‌റാ ബാബു, റംഷാദ്, അശ്റഫ് പൂച്ചാമം തുടങ്ങിയവർ പ്രസംഗിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ സഹകരണത്തോടെയും ജനപങ്കാളിത്തത്തോടെയും പദ്ധതി യാഥാർഥ്യമാക്കാനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. നിസ്സഹായതയിൽ കഴിയുന്നവർക്ക് കരുതലും ചികിത്സയും പുനരധിവാസവും ഒരുമിച്ച് ലഭിക്കുന്ന പ്രതീക്ഷയുടെ ഇടമായി ഹോപ്പ് വില്ലേജിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
എ. അബ്ദുൾ ലത്തീഫ് സ്വാഗതവും മുഹമ്മദുണ്ണി മാനേരി നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments