Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ഡോ. ടി ടി ശ്രീകുമാറിന് സമ്മാനിച്ചു.


കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ഡോ. ടി ടി ശ്രീകുമാറിന് സമ്മാനിച്ചു.


വന്നേരിനാടിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിലെ അവിസ്മരണീയ പ്രതിഭയും മുൻ എംഎൽഎയും കമ്മ്യൂണിസ്റ്റ് നേതാവുമായ കൊളാടി ഗോവിന്ദൻകുട്ടിയുടെ സ്മരണാർത്ഥം യുവകലാസാഹിതിയും കൊളാടി ഗോവിന്ദൻകുട്ടി ട്രസ്റ്റും ഏർപ്പെടുത്തിയ കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം നവമാർക്സിയൻ ചിന്തകനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനും പ്രഭാഷകനുമായ ഡോ. ടി ടി ശ്രീകുമാറിന് സമ്മാനിച്ചു. എരമംഗലം എഎൽപി സ്കൂൾ ഹാളിൽ നടന്ന കൊളാടി ഗോവിന്ദൻകുട്ടി അനുസ്മരണ സമ്മേളനത്തിൽ അഡ്വ. കെ രാജൻ എംഎൽഎയാണ് പുരസ്‌കാരം കൈമാറിയത്. 15,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രശസ്തി പത്രം കവി ആലങ്കോട് ലീലാകൃഷ്ണൻ കൈമാറി. അനുസ്മരണ സമ്മേളനം അഡ്വ. കെ രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മലബാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറ പാകിയ കൊളാടി ഉണ്ണിയുടെ പിൻഗാമിയായാണ് ഇരുപത്തിയാറാം വയസിൽ എംഎൽഎയായാണ് കൊളാടി ഗോവിന്ദൻകുട്ടി രാഷ്ട്രീയ രംഗത്തെത്തിയത്‌. മണ്ണിൽ ജീവിക്കുന്ന ഓരോ മനുഷ്യരോടും എഴുത്തുകൊണ്ടും പ്രഭാഷണംകൊണ്ടും പ്രവർത്തനംകൊണ്ടും സംസാരിച്ചിരുന്ന ബഹുമുഖ പ്രതിഭയും ജനയുഗം പത്രത്തെ നയിച്ച മികച്ച പത്രാതിപരുമായിരുന്നു കൊളടി ഗോവിന്ദൻകുട്ടിയെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയിലും പി എം എ വൈ പദ്ധതിയിലും മാധ്യമങ്ങളെ സെൻസർ ചെയ്യുന്നതിലും കേന്ദ്രത്തിന്റെ നയം നടപ്പാക്കുകയാണ് വി ഡി സതീശൻ സർക്കാരെന്നും അദ്ദേഹം പറഞ്ഞു. സിപിഐbസംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി അധ്യക്ഷത വഹിച്ചു. എല്ലാ വിഭാഗം ജനങ്ങളോടും ചേർന്നു മുന്നോട്ടുപോയ കമ്മ്യൂണിസ്റ്റായിരുന്നു കൊളാടി ഗോവിന്ദൻകുട്ടിയെന്നും അദ്ദേഹം പറഞ്ഞു. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലോകത്തെവിടെയും കമ്മ്യൂണിസ്റ്റ് പാർട്ടി അസ്തമിച്ചാലും ഗോവിന്ദൻകുട്ടിയെ പോലെയുള്ള കമ്മ്യൂണിസ്റ്റുകൾക്ക് ജന്മം നൽകിയ വന്നേരി നാട്ടിൽ കമ്യൂണിസ്റ്റ് പാർട്ടി അസ്തമിക്കില്ലെന്നും. അഞ്ചുവർഷം തുടർച്ചയായി കാലിക്കറ്റ് സർവകലാശാലയിൽനിന്ന് കവിതാ മത്സരത്തിൽ ഒന്നാമതായ അന്നത്തെ വിദ്യാർഥിയാണ് ഇന്നത്തെ പുരസ്‌കാര ജേതാവായ ടി.ടി. ശ്രീകുമാറെന്നും അദ്ദേഹം പറഞ്ഞു. ഡോ. അനിൽ ചേലമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. കെ. ദാമോദരൻ പറഞ്ഞ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും രീതിയിൽ കമ്മ്യൂണിസത്തെ കൊണ്ടുപോകാൻ ശ്രമിച്ച വ്യക്തിയാണ് കൊളാടി ഗോവിന്ദൻകുട്ടിയെന്നും കെ ദാമോദരന്റെ പിന്തുടർച്ചയാണ് ശ്രീകുമാർ മുന്നോട്ടുകൊണ്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊളാടി ഗോവിന്ദൻകുട്ടിയുടെ സ്മരണാർത്ഥമുള്ള പുരസ്കാരത്തിന് ഞാൻ അർഹനല്ലെന്നും എന്റെ ചെറിയ അറിവിൽ എനിക്ക് ലഭിച്ച ഈ മഹാപ്രതിഭയുടെ പേരിലുള്ള ഈ പുരസ്കാരത്തിൽ ഞാൻ അഭിമാനം കൊള്ളുന്നുവെന്നും അങ്ങേയറ്റത്തെ വിനയത്തോടെ ഞാനിത് ഏറ്റുവാങ്ങുന്നതായും ഡോ. ടി ടി ശ്രീകുമാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കെ. ദാമോദരനെക്കുറിച്ചുള്ള താരിഖ് അലിയുടെ ആമുഖം, 1975-ലെ അഭിമുഖം, 2025-ൽ പുതിയതായി ലഭിച്ച ഭാഗങ്ങൾ, വിശദീകരണക്കുറിപ്പുകൾ എന്നിവ സമന്വയിപ്പിക്കുന്ന 'ഒരു ഇന്ത്യൻ കമ്മ്യൂണിസ്‌റ്റിന്റെ സ്‌മരണകൾ' പുസ്തകം അഡ്വ. കെ രാജൻ എംഎൽഎ ആദ്യ പുസ്തകം ഡോ. അനിൽ ചേലമ്പ്രയ്ക്ക് നൽകി പ്രകാശനം ചെയ്തു. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, യുവകലാസാഹിതി മുൻ സെക്രട്ടറി ഇ എം സതീശൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം
പി രാജൻ, പൊന്നാനി മണ്ഡലം സെക്രട്ടറി കെ കെ ബാബു എന്നിവർ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments