Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളില്‍ 'നൂറാഗയാ' മീലാദ് ക്യാമ്പയിന് തുടക്കമായി



മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളില്‍ 'നൂറാഗയാ' മീലാദ് ക്യാമ്പയിന് തുടക്കമായി

മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ 'ഖല്‍ബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കു ഒരു മാസം നീണ്ടുനില്‍ക്കു 'നൂറാഗയാ മീലാദ് ക്യാമ്പയിന്‍' ആരംഭിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ യൂസുഫ് ബാഖവി മാറഞ്ചേരി നിര്‍വ്വഹിച്ചു.
ഓഗസ്റ്റ് 11-ന് ആരംഭിക്കു ക്യാമ്പയിന്‍ സെപ്റ്റംബര്‍ 10-നാണ് സമാപിക്കുത്. ഇതിന്റെ ഭാഗമായി റബീഉല്‍ അവ്വല്‍ 11-ന് 'നബി സ്‌നേഹപ്രഭാഷണവും' സംഘടിപ്പിക്കും.
വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്തുതിനും പ്രവാചക സന്ദേശങ്ങള്‍ പ്രചരിപ്പിക്കുതിനുമായി വിപുലമായ പരിപാടികളാണ് ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുത്. മീലാദ് വിളംബരം, ത്വലഅല്‍ ബദ്‌റു, മെഗാ ദഫ്, ഫ്‌ലവര്‍ ഷോ, സ്‌കൗട്ട്പരേഡ്, ഖവ്വാലി, മൗലിദ്-സീറ പാരായണങ്ങള്‍, പ്രവാചക സന്ദേശ പ്രഭാഷണങ്ങള്‍ എിവ ക്യാമ്പയിന്റെ ഭാഗമായി നടക്കും.
കൂടാതെ ഫാമിലി മീറ്റ്, അലുമ്‌നി മീറ്റ്, ടേബിള്‍ ടോക്ക്, സ്‌നേഹ നബി സെമിനാര്‍, വെര്‍ച്വല്‍ അസംബ്ലി, വീഡിയോ ടോക് എിവയും കഥ പറയല്‍, പേപ്പര്‍ പ്രസന്റേഷന്‍, മുത്തുനബി ക്വിസ്, ബുക് ടെസ്റ്റ്, മദ്ഹ് ഗാന രചന, പ്രബന്ധ രചന, സ്റ്റാറ്റസ് വിഡിയോ നിര്‍മ്മാണം, ഹദീസ് ഇ-പോസ്റ്റര്‍ നിര്‍മ്മാണം, കൊളാഷ് പ്രദര്‍ശനം, ചരിത്ര ശേഖരണം, ഇന്‍സ്റ്റന്റ് റീല്‍,പ്രൊജക്ട് നിര്‍മ്മാണം തുടങ്ങിയ വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.
ഭക്ഷണ വിതരണം, സ്വീറ്റ് പ്രൈസ്, ലഹരിവിരുദ്ധ തൂഫാന്‍ ഐക്യദാര്‍ഢ്യം തുടങ്ങിയ സാമൂഹിക നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളും ക്യാമ്പയിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചടങ്ങില്‍ പി.എം മുഹമ്മദ് അഷ്‌റഫ് (ജനറല്‍ സെക്രട്ടറി അല്‍-അറഫ) അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജബ്ബാര്‍ കെ.പി (പ്രിന്‍സിപ്പാള്‍, ക്രസന്റ് ഇന്‍ഗ്ലീഷ് സ്‌കൂള്‍)ബഷീര്‍ കൊട്ടിലുങ്ങള്‍(സെക്രട്ടറി അല്‍-അറഫ),ഷറഫുദ്ധീന്‍ കെ(ഫിനാന്‍സ് സെക്രട്ടറി അല്‍-അറഫ) അബ്ദുൽ മജീദ് സഅദി കറുകത്തിരുത്തി,വി.പി മുഹമ്മദ് സ്വാദിഖ് അഹ്സനി വെളിയങ്കോട് തുടങ്ങിയവര്‍ സംസാരിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments