പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ടുനേർച്ചയോടനുബന്ധിച്ച് വ്യാപാരി ദിനാഘോഷത്തിലെ പായസ വിതരണം ശ്രദ്ധേയമായി
പെരുമ്പടപ്പ്: പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ടുനേർച്ചയോടനുബന്ധിച്ച് വ്യാപാരി ദിനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വ്യാപാരികളുടെ കൂട്ടായ്മയും സൗഹൃദവും സാമൂഹിക പ്രതിബദ്ധതയും വിളിച്ചോതിയ പരിപാടികൾ വിപുലമായി നടന്നു.
വ്യാപാരി ദിനാഘോഷത്തിന്റെ ഭാഗമായി മുതിർന്ന വ്യാപാരി ഇബ്രാഹിം പതാക ഉയർത്തി. വിവിധ സംഘടനാ പരിപാടികൾ, പായസ വിതരണം തുടങ്ങിയ പരിപാടികൾ നടന്നു. പുത്തൻപള്ളി ആണ്ടുനേർച്ചയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾക്കും നാട്ടുകാർക്കും വ്യാപാരികൾ സ്നേഹപൂർവ്വം പായസം വിതരണം ചെയ്തു. പായസ വിതരണം അബൂബക്കർ തെക്കയിൽ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാറിന് നൽകി ഉത്ഘാടനം നിർവഹിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റിനൊപ്പം വനിതാ വിംഗ്, യൂത്ത് വിംഗ് പ്രവർത്തകരുടെ സജീവ സാന്നിധ്യവും പരിപാടികൾക്ക് കൂടുതൽ ആവേശം പകർന്നു.
പ്രസിഡന്റ് എൻ അഷറഫ്, ജനറൽ സെക്രട്ടറി റംഷാദ് സൈബർമീഡിയ,ട്രഷറർ ആഷിക് അർപ്പണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മുൻകാലങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച നേതാക്കളും പരിപാടിയിൽ സന്നിഹിതരായി. യൂസഫ് അറഫ, റഷീദ് വിജയ്, മുസ്തഫ പാറമ്മൽ, ആസിഫ് കേക്ക് സ്റ്റോറീസ്, സായിദ അഷറഫ്, മുഹമ്മദ് കുട്ടി ദഹബ് എന്നിവർ ആശംസകൾ അറിയിച്ചു. വനിത വിംഗ് പ്രസിഡന്റ് സുജാത മൊണാലിസ, യൂത്ത് വിംഗ് സെക്രട്ടറി മെഹ്‌റൂഫ് ബില്യനയർ, ജംഷീർ മൊബൈൽ സ്പോട്ട്,സൂരേഷ് പൂങ്ങാടൻ, ജംഷാദ് ലൗലി, മുസ്ഫർ മെസ്കോ, റനീഷ് മർഹബ എന്നിവർ പങ്കെടുത്തു..
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments