നാടിന് അഭിമാനമായി കൊച്ചു മിടുക്കി; ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ മുടി ദാനം ചെയ്തു
വടമുക്ക് സ്വദേശികളായ കുറുക്കൽ പറമ്പിൽ സമീർ-ഹസീന ദമ്പതികളുടെ മകളായ ഫാത്തിമ സഫയാണ് കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി തന്റെ മുടി ദാനം ചെയ്തത്.
വടമുക്ക് 124 ആം നമ്പർ അംഗനവാടിയിൽ വെച്ച് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സംഗീത രാജൻ,വാർഡ് മെമ്പർ മുസ്തഫ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ വെച്ച് ഫാത്തിമ സഫയെ ആദരിച്ചു.അംബിക ടീച്ചർ സ്വാഗതം പറഞ്ഞു,സുമ(JPHD), ശാരദ(ആശ വർക്കർ)തുടങ്ങിയവരും പങ്കെടുത്തു.
പൊന്നാനി ഐ.എസ്.എസ് ഹൈ സ്കൂൾ വിദ്യാർത്ഥിനിയാണ് ഫാത്തിമ സഫ.
ബ്ലഡ് ഡോണേഴ്സ് കേരള (BDK) മുഖേനയാണ് മുടി ദാനം നടത്തിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments