ശക്തമായ മഴ: മലപ്പുറം ജില്ലയില്‍ അഞ്ച് ക്യാമ്പുകളിലായി 78 പേർ
ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി 23 കുടുംബങ്ങളെ അഞ്ച് ക്യാമ്പുകളിലേക്ക് മാറ്റി. ഏറനാട താലൂക്കിലെ മഞ്ചേരി വില്ലേജില്‍ വലിയട്ടിപറമ്പ് അംഗന്‍വാടി, പുതുവയിൽ അങ്കണവാടി, എസ്. എം ജി.വി എച്ച് എസ് എസ് എടവണ്ണ, കൊണ്ടോട്ടി താലൂക്കിലെ നെടിയിരുപ്പ് ജി.ഡബ്ല്യു.യു.പി.എസ്, നിലമ്പൂർ താലൂക്കിലെ നിർമ്മല ഹയർ സെക്കൻ്ററി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചത്. 26 പുരുഷന്മാരും 29 സ്ത്രീകളും 23 കുട്ടികളും ഉൾപ്പെടെ 7 8 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ ബന്ധുവീടുകളിലേക്കോ സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറി താമസിക്കണം. അധികൃതര്‍ ക്യാമ്പുകളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടാൽ ക്യാമ്പുകളിലേക്ക് മാറണം. പുഴകളുടെയും തോടുകളുടെയും ജലാശയങ്ങളുടെയും സമീപത്ത് താമസിക്കുന്നവരും ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം. മീന്‍ പിടിക്കുന്നനതിനോ തോട്, പുഴ, മറ്റു ജലാശയങ്ങള്‍, ഡാമുകള്‍ എന്നിവിടങ്ങളിലേക്ക് പോകരുത് ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കണം.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments