സദാചാര പോലീസ് ചമഞ്ഞ് യുവതിയെ അപമാനിച്ച കേസിൽ പ്രതി അറസ്റ്റിൽ.
പൊന്നാനി ബീച്ചിൽ സുഹൃത്തിനോടൊപ്പം എത്തിയ യുവതിയെ സദാചാര പോലീസ് ചമഞ്ഞ് ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിലായി. പൊന്നാനി അഴീക്കൽ കുഞ്ഞിരായിൻ കുട്ടിക്കാനകത്തത് റിഷൈദിനെ 24 വയസ്സ് ആണ് പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊന്നാനി എസ്‌ഐമാരായ ബിബിൻ സിവി, വിനോദ് ടി,പ്രൊബേഷൻ എസ്‌ഐ മഹേഷ്കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രതിക,ശ്രീജിത്ത്,നാസർ, പ്രശാന്ത് കുമാർ എസ്,സിവിൽ പോലീസ് ഓഫീസർ ടിജിൻ എന്നിവരടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഒന്നാം പ്രതി അഴീക്കൽ സ്വദേശി ഹുദൈഫിനെ തീരുർ ഡി വൈ എസ്പി എ എം സിദ്ധീഖിന്റെ നേതൃത്വത്തിൽ ഉള്ള തീരുർ ഡാൻസാഫ് അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു. വിവരം അറിഞ്ഞ രണ്ടാം പ്രതി റിഷൈദ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്നു. പിന്നീട് പൊന്നാനി പോലീസ് നിരവധി ദിവസത്തെ നിരീക്ഷണങ്ങൾക്ക് ശേഷം പ്രതി അർദ്ധരാത്രി അഴീക്കലിലെ വീട്ടിൽ രഹസ്യമായി എത്തിയ വിവരം മനസ്സിലാക്കി വീട് വളഞ് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസ് സംഘത്തെ കണ്ട് അർദ്ധരാത്രി പിൻവാതിൽ തുറന്നു ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വളരെ ശ്രമകരമായി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇയാൾ അക്രമം അടിപിടി ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. പൊന്നാനി ബീച്ചിൽ നിരവധി പേരാണ് കുടുംബ സമേതം സഞ്ചരികളായി എത്തുന്നത്. സഞ്ചരികൾക്ക് എതിരെയുള്ള അക്രമങ്ങളിൽ കർശന നടപടികൾ ഉണ്ടാവുമെന്ന് പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ സതീഷ്കുമാർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments