"കരുതൽ" മാറഞ്ചേരി പഞ്ചായത്തിൽ ദുരന്ത നിവാരണ സേന രൂപീകരിച്ചു.
മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഴക്കാല ദുരിതങ്ങളും പ്രകൃതിക്ഷോഭങ്ങളും നേരിടുന്നതിനായി ദുരന്തനിവാരണ സേന രൂപീകരണ യോഗം പഞ്ചായത്ത് ഓഫീസിൽ ചേർന്നു. പ്രളയം, ശക്തമായ മഴ, കാറ്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ സമയോചിതമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേന രൂപീകരിക്കുന്നത്.
യോഗത്തിൽ ദുരന്തസമയങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ജനജാഗ്രത പ്രവർത്തനങ്ങൾ, രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. പഞ്ചായത്ത് പരിധിയിലെ വിവിധ വാർഡുകളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി ശക്തമായ ദുരന്തനിവാരണ സംവിധാനം ഒരുക്കാൻ തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ശ്രീജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കദീജ മൂത്തേടത്ത് അധ്യക്ഷയായി.പഞ്ചായത്ത് മെമ്പർമാരായ P. നൂറുദ്ധീൻ, ജിതിൻ തിരുമംഗലത്, M. T. നജീബ്,ഷിജിൽ മുക്കാല, അബ്ദുൽ നാസർ,മുസ്തഫ. P. V, നെസ്നി സുൽഫിക്കർ, സാബിറ ഹിലർ, ജസീറ. P. C,ആസൂത്രണ ഉപാധ്യക്ഷൻ മുസ്തഫ വടമുക് എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments