പൊന്നാനി എവി സ്‌കൂളിൽ 14 ടേബിളുകൾ വോട്ടെണ്ണലിന് സഞ്ജമാക്കി
വോട്ടെണ്ണൽ കേന്ദ്രമായ പൊന്നാനി എവി ഹൈസ്‌കൂളിൽ 14 ടേബിളുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ആകെ 219 ബൂത്തുകളിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്.
പൊന്നാനി നഗരസഭയിലെ 1 മുതൽ 73 വരെയുള്ള ബൂത്തുകൾ, മാറഞ്ചേരി പഞ്ചായത്തിലെ 74 മുതൽ 106 വരെയുള്ള ബൂത്തുകൾ, ആലങ്കോട് പഞ്ചായത്തിലെ 107 മുതൽ 139 വരെയുള്ള ബൂത്തുകൾ എന്നിവ വോട്ടെണ്ണൽ കേന്ദ്രത്തിൽ പരിഗണിക്കും. കൂടാതെ, നന്നംമുക്ക് പഞ്ചായത്തിലെ 140 മുതൽ 164 വരെയുള്ള ബൂത്തുകൾ, പെരുമ്പടപ്പ് പഞ്ചായത്തിലെ 165 മുതൽ 191 വരെയുള്ള ബൂത്തുകൾ, വെളിയങ്കോട് പഞ്ചായത്തിലെ 192 മുതൽ 219 വരെയുള്ള ബൂത്തുകൾ എന്നിവയും വോട്ടെണ്ണൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ സുഗമമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും കേന്ദ്രത്തിൽ പൂർത്തിയായതായി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments