Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരിയിൽ എൽ.എസ്.ഡബ്ല്യു.എ.കെ. ജനറൽ ബോഡി യോഗവും റമദാൻ കിറ്റ് വിതരണവും നടന്നു


മാറഞ്ചേരിയിൽ എൽ.എസ്.ഡബ്ല്യു.എ.കെ. ജനറൽ ബോഡി യോഗവും റമദാൻ കിറ്റ് വിതരണവും നടന്നു

ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ പരസ്യ പ്രക്ഷേപണ മേഖലയിലെ ഉടമകളും തൊഴിലാളികളും ഒത്തുചേരുന്ന സംഘടനയായ എൽ.എസ്.ഡബ്ല്യു.എ.കെ. മാറഞ്ചേരി മേഖലയുടെ ജനറൽ ബോഡി യോഗവും റമദാൻ കിറ്റ് വിതരണവും നടന്നു. മേഖലാ പ്രസിഡന്റ് അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് കവിത ഹുസൈൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി റഹീം കുഴിപ്പുറം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
മേഖലാ സെക്രട്ടറി സൈനുദ്ദീൻ സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ആബിദ് തിരൂർ, സംസ്ഥാന കൗൺസിലർ നവാസ് കുഞ്ഞാക്ക, ജില്ലാ ജോയിന്റ് സെക്രട്ടറി ആബിദ് മാറഞ്ചേരി, മേഖലാ നിരീക്ഷകൻ ബഷീർ സിമ്പിൾ, ജില്ലാ കമ്മിറ്റി അംഗം കബീർ പൊന്നാനി, ട്രഷറർ മാഹിർ എന്നിവർ സംസാരിച്ചു. റമദാൻ മാസത്തോടനുബന്ധിച്ചുള്ള കിറ്റ് വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. മേഖലയിലെ നിരവധി പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് ജനറൽ ബോഡി യോഗം പൂർത്തിയായത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments