Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വടക്കേക്കാട് വൻ ലഹരിവേട്ട: 67 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി പിടിയിൽ


വടക്കേക്കാട് വൻ ലഹരിവേട്ട: 67 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി പിടിയിൽ


​വടക്കേക്കാട് ഡാൻസാഫ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. പുന്നയൂർക്കുളം കുമാരൻ പടി പരിസരത്തെ സർവീസ് റോഡിൽ വെച്ച് പൊന്നാനി ഭാഗത്തുനിന്നും വന്ന വാഹനം തടഞ്ഞുനിർത്തിയ പോലീസ്, കോട്ടയം അതിരപ്പുഴ സ്വദേശിയായ മങ്കിലേറ്റുവീട്ടിൽ ലിന്റോ ജോസഫിനെ (39) അറസ്റ്റ് ചെയ്തു.
വാഹനത്തിന്റെ ഡ്രൈവർ ക്യാബിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലാണ് 67 കിലോയിലധികം കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 

​ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് വില്പനയ്ക്കായി ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ലിന്റോയെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ മുൻപും പീച്ചി, ബേക്കൽ, കടുത്തുരുത്തി സ്റ്റേഷനുകളിൽ സമാനമായ ലഹരിക്കടത്ത് കേസുകൾ നിലവിലുണ്ട്.

പീച്ചി സ്റ്റേഷനിലെ കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും പ്രതി പിടിയിലാകുന്നത്. ഡാൻസാഫ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മിന്നൽ പരിശോധന.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments