പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ നവീകരിച്ച ബോർഡും സന്ദർശക മുറിയും ഉദ്ഘാടനം ചെയ്തു
പോലീസ് സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്നതിന്റെ ഭാഗമായി നവീകരിച്ച ബോർഡിന്റെയും സന്ദർശക മുറിയുടെയും ഉദ്ഘാടനം നിർവഹിച്ചു. സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനായി സജ്ജീകരിച്ച വിസിറ്റിംഗ് റൂമും, പുതുതായി സ്ഥാപിച്ച ആകർഷകമായ എൽ.ഇ.ഡി ലൈറ്റോട് കൂടിയ ബോർഡുമാണ് നിലവിൽ വന്നത്.
വാർഡ് മെമ്പർ വി.ആർ. മുഹമ്മദ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പെരുമ്പടപ്പ് എസ്.എച്ച്.ഒ സി.വി ബിജുവിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പോലീസ് സ്റ്റേഷനിലെത്തുന്നവർക്ക് കാത്തിരിക്കുന്നതിനായി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ജനമൈത്രി പോലീസ് സംവിധാനം കൂടുതൽ ശക്തമാക്കുകയാണ് ഈ നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ആധുനികമായ രീതിയിലുള്ള എൽ.ഇ.ഡി ബോർഡ് സ്ഥാപിച്ചതോടെ രാത്രികാലങ്ങളിൽ സ്റ്റേഷൻ തിരിച്ചറിയുന്നതിനും സൗകര്യമായിട്ടുണ്ട്. ചടങ്ങിൽ സൈഫുദ്ദീൻ പുന്നയൂർക്കുളം പൊതുജനങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും മധുരം വിതരണം ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments