പൊന്നാനി കനോലി കനാലിൽ അനധികൃത മണൽ കടത്ത്: അഞ്ചംഗ സംഘം പോലീസിന്റെ പിടിയിൽ
കനോലി കനാലിൽ നിന്നും തോണിയിൽ അനധികൃതമായി മണൽ കടത്താൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ പൊന്നാനി പോലീസ് പിടികൂടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മണൽ കടത്താനുപയോഗിച്ച തോണിയും പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. മഫ്തിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനെ കണ്ടതോടെ പ്രതികൾ കനാലിൽ ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
അഴിക്കൽ സ്വദേശി നടുകുഴിയിൽ റിയാസ് (42), തെക്കേപ്പുറം സ്വദേശി ബാവമുസ്‌ലിയാറാകത്ത് ആമീർ (36), വണ്ടിപ്പേട്ട സ്വദേശി അലിങ്ങൾ അബ്ദുൽ റഊഫ് (40), പൊന്നാനി സൗത്ത് സ്വദേശി കാട്ടിലവളപ്പിൽ ഇബ്രാഹിം കുട്ടി (34), വണ്ടിപ്പേട്ട സ്വദേശി പട്ടയിൽ റാസിക് (32) എന്നിവരാണ് പിടിയിലായവർ.
പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ അഷ്‌റഫ് എസിന്റെ നേതൃത്വത്തിൽ എസ്.ഐ ബിബിൻ സി.വി, വിനോദ് ടി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രവീൺ, സിവിൽ പോലീസ് ഓഫീസർമാരായ ഹരിപ്രസാദ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments