അണ്ടത്തോട് സർവീസ് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനമായി; കർഷകരെ ആദരിക്കലും ലാഭവിഹിത വിതരണവും നടത്തി
അണ്ടത്തോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഓഹരി ഉടമകൾക്കുള്ള ലാഭവിതരണവും കർഷകരെ ആദരിക്കലും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പുതിയ ബാങ്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.ടി. അജയ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഓഹരി ഉടമകൾക്കുള്ള ബാങ്കിന്റെ ലാഭവിഹിത വിതരണോദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ നിർവഹിച്ചു.
നിക്ഷേപ സമാഹരണത്തിന്റെ ഉദ്ഘാടനം വി.ആർ. മുഹമ്മദിൽ നിന്ന് ആദ്യ നിക്ഷേപം ഏറ്റുവാങ്ങിക്കൊണ്ട് പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് പി. ജ്യോതിബാസ് നിർവഹിച്ചു. പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച സമ്മിശ്ര കർഷകർക്കുള്ള അണ്ടത്തോട് ബാങ്കിന്റെ ആദരം വട്ടംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പത്തിൽ അഷ്റഫ് സമർപ്പിച്ചു. കാർഷിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ. ആലിയും, ഓഹരി സമാഹരണത്തിന്റെ ഉദ്ഘാടനം പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗോപാലനും നിർവഹിച്ചു.
പൊന്നാനി അർബൻ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.വി. ശ്രീധരൻ മാസ്റ്റർ, പൊന്നാനി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. അബ്ദുറഹിമാൻ, അണ്ടത്തോട് ബാങ്ക് വൈസ് പ്രസിഡന്റ് ഷമീർ ഇടിയാട്ടയിൽ, ഡയറക്ടർ വി. മുഹമ്മദ് അഷ്റഫ്, മുൻ സെക്രട്ടറി കെ. നാരായണൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ടി. സുരേഷ് കുമാർ സ്വാഗതവും പി. രാജാറാം നന്ദിയും പറഞ്ഞു. ബാങ്ക് ഡയറക്ടർമാർ, ജീവനക്കാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments