യാത്ര കവിതാസമാഹാരം പ്രകാശനം ചെയ്തു
പ്രവാസിയും എഴുത്തുകാരനുമായ പെരുമ്പടപ്പ് സ്വദേശി ബി വി എ ബക്കറിന്റെ പുതിയ പുസ്തകം യാത്ര കവിതാസമാഹാരം പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ റഫീഖ് പട്ടേരി ആദ്യ കോപ്പി മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോടിന് നൽകി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങ് പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വത്സലകുമാർ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് പഞ്ചായത്ത് അംഗം വി ആർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി കെ ആറ്റക്കോയ തങ്ങൾ മുഖ്യാതിഥിയായിരുന്നു. ഹസനുൽ ബന്ന പുസ്തകം പരിചയപ്പെടുത്തി. ഷാജഹാൻ ഒരുമനയൂർ, മുജീബ് കെ പട്ടേൽ, സജീഷ് പെരുമുടിശ്ശേരി, റംഷാദ് സൈബർ മീഡിയ, അബ്ദുറസാഖ്, വി മായിൻകുട്ടി,ഷെമീന മൊയ്തുണ്ണി, ബി വി കെ മരക്കാർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : യാത്ര കവിതാസമാഹാരം പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ റഫീഖ് പട്ടേരി ആദ്യ കോപ്പി മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോടിന് നൽകി പ്രകാശനം ചെയ്യുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments