ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ലോഞ്ചിംഗും സൗജന്യ ഫിസിയോതെറാപ്പി സെൻ്റർ ഉദ്ഘാടനവും ശനിയാഴ്ച.
മാറഞ്ചേരി: സമൂഹത്തിലെ നിർധനരും നിസ്സഹായവരുമായ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി മാറഞ്ചേരിയിൽ തുടക്കം കുറിക്കുന്ന
ഹോപ് വില്ലേജ് ഫൗണ്ടേഷൻ്റെ ലോഞ്ചിംഗും പ്രഥമ ഘട്ടത്തിൽ ആരംഭിക്കുന്ന സൗജന്യ ഫിസിയോ തെറാപ്പി സെൻ്ററിൻ്റെ ഉദ്ഘാടനവും ശനിയാഴ്ച വൈകിട്ട് 6.30 ന് മാറഞ്ചേരി സെൻ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പൊന്നാനി എം.എൽ.എ.പി. നന്ദകുമാർ ഉദ്ഘാടനം നിർവ്വഹിക്കും. ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ചെയർമാൻ ബി.പി. നാസർ അധ്യക്ഷത വഹിക്കും. കോതമംഗലം പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ മുഖ്യാതിഥിയാകും. ട്രസ്റ്റിൻ്റെ ലോഗോ പ്രകാശനം വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ നിർവ്വഹിക്കും. ഗ്രാമ -ബ്ലോക്ക് - ജില്ലകളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും.
വിശാലമായ ഒരു സ്ഥലത്ത് വിപുലമായ രീതിയിലാണ് ഈ ഫൗണ്ടേഷൻ്റെ ഭാവി പ്രവർത്തനങ്ങൾ നടത്താനുദ്ദേശിക്കുന്നത്. വിവിധ മാറാ രോഗങ്ങളാൽ പ്രയാസപ്പെടുകയും, തുടർ ചികിൽസ , തെറാപ്പി, പരിചരണം എന്നിവ നൽകുന്നതിനും, തീർത്തും നിരാലംബമായവർക്ക് പുനരധിവാസത്തോടെ കൈത്താങ്ങാവുകയും, ജനനത്തിലും, പിന്നീട് പ്രത്യേക രോഗ സാഹ ചര്യങ്ങളാലും മാനസിക വെല്ലുവിളി നേരിടുന്നവരടക്കമുള്ള ഭിന്നശേഷി ക്കാരെ മുഖ്യധാരയിലേക്ക് "ഉൾ ചേർക്കൽ " പദ്ധതിയിലൂടെ ചേർത്ത് പിടിക്കുകയും, വീടിന്റെ അകത്തളങ്ങളിൽ നിത്യരോഗികൾക്കും, തീവ്ര ഭിന്ന ശേഷിക്കാർക്കും പരിചരണം നൽകി കഴിയുന്ന രക്ഷിതാക്കൾക്ക് ഉതകുന്ന തൊഴിൽ സാധ്യതകളെത്തിക്കുകയും ചെയ്യുക. എന്നീ ലക്ഷ്യങ്ങൾ നിറവേറ്റുക എന്നതാണ് ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ്റെ ഉദ്ദേശ്യമെന്നും ഈ ബൃഹത് പ്രൊജക്റ്റിന് സമൂഹത്തിലെ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ചെയർമാൻ ബി.പി. നാസർ, എക്സിക്യൂട്ടീവ് ഡയറക്റ്റർ എ. അബ്ദുൾ ലത്തീഫ്, കോർഡിനേറ്റർ മുഹമ്മദുണ്ണി മാനേരി എക്സിക്യൂട്ടീവ് അംഗങ്ങളായ കാട്ടിൽ മുഹമ്മദ് കുട്ടി,ഏ.ടി. അലി എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments