Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മത്സ്യത്തൊഴിലാളി കോൺഗ്രസ് വെളിയങ്കോട് ബ്ലോക്ക് കൺവെൻഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു


മത്സ്യത്തൊഴിലാളി കോൺഗ്രസ് വെളിയങ്കോട് ബ്ലോക്ക് കൺവെൻഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു

അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് വെളിയങ്കോട് ബ്ലോക്ക് കൺവെൻഷനും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ആവേശപൂർവ്വം നടന്നു. ജില്ലാ പ്രസിഡന്റ് മഹർഷ കളരിക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി.പി. യൂസഫ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും മത്സ്യത്തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

പുതിയ വെളിയങ്കോട് ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രസിഡന്റായി നാസർ വടക്കൂട്ടിനെ ചടങ്ങിൽ തിരഞ്ഞെടുത്തു. കൂടാതെ ജില്ലാ വൈസ് പ്രസിഡന്റായി വി.പി. യൂസഫ്, ജില്ലാ സെക്രട്ടറിയായി തൗഫീഖ് തണ്ണിത്തുറ, സംസ്ഥാന കമ്മിറ്റി അംഗമായി മനോഹരൻ കരുത്തരൻ എന്നിവരും തങ്ങളുടെ പുതിയ ചുമതലകൾ ഏറ്റെടുത്തു.
മനോഹരൻ കരുത്തരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സുലൈഖ റസാഖ്, വാർഡ് മെമ്പർ നസീറാബി, മണ്ഡലം പ്രസിഡന്റ് അനസ് മാസ്റ്റർ, യൂസഫ് ഷാജി, ഫയാസ്, രാജേഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

തീരദേശ മേഖലയിലെ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി മുൻപന്തിയിൽ നിൽക്കുന്നതിനും പുതിയ കമ്മിറ്റിക്ക് സാധിക്കുമെന്ന് ഉദ്ഘാടകൻ പ്രത്യാശ പ്രകടിപ്പിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments