Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരിയിൽ നിയുക്ത ജനപ്രതിനിധികൾക്ക് സ്വീകരണവും കുടുംബ സഹായ നിധി വിതരണവും നടത്തി


മാറഞ്ചേരിയിൽ നിയുക്ത ജനപ്രതിനിധികൾക്ക് സ്വീകരണവും കുടുംബ സഹായ നിധി വിതരണവും നടത്തി

മാറഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ പ്രസിഡൻ്റ് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു.

മാറഞ്ചേരി യൂണിറ്റ് പ്രസിഡൻ്റ് വി.കെ നജ്മുദ്ധീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് പ്രകാശ് എടപ്പാൾ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് മലപ്പുറം ഡിസ്ട്രിക്റ്റ് ട്രേഡേഴ്സ് വെൽഫെയർ ഫൗണ്ടേഷൻ, മരണപ്പെട്ട വ്യാപാരികളുടെ കുടുബത്തിന് നൽകുന്ന 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കൂടാതെ, മാറഞ്ചേരി യൂണിറ്റ് നടപ്പിലാക്കുന്ന 'വ്യാപാരിമിത്രം' പദ്ധതി പ്രകാരം, മരണപ്പെട്ട രണ്ട് വ്യാപാരികളുടെ കുടുംബങ്ങൾക്കായി 50,000 രൂപ വീതമുള്ള ചെക്കുകളും ചടങ്ങിൽ വിതരണം ചെയ്തു.

മലപ്പുറം ജില്ലാ സെക്രട്ടറി പി.പി ഖാലിദ്, വനിത വിംഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ആരിഫ, മണ്ഡലം പ്രസിഡൻ്റ് ഫൈസൽ തവയിൽ, ഉസ്മാൻ പന്താവൂർ, സലാഹുദ്ധീൻ, അബ്ദുൾ സത്താർ അമ്പാരത്ത്, നെൽജോ നീലങ്കാവിൽ, വി. ബാബു, ഉമ്മർ കെ.ടി, റജില നാസിർ, വിനിത വിനോദ്, ശരീഫ് സലാല എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം സംഗീത രാജൻ, നിയുക്ത വാർഡ് മെമ്പർമാരായ എം.ടി മുഹമ്മദ് നജീബ്, അബ്ദുൾ നാസർ എൻ.കെ, സുമ ടീച്ചർ, ഖദീജ മുത്തേടത്ത്, ടി. ശ്രീജിത്ത്, നൂറുദ്ധീൻ പോഴത്ത്, ആസ്യ വടശ്ശേരി, നെസ്നി സുൽഫിക്കർ, റജുല ഗഫൂർ, സുലൈഖ ശരീഫ്, ബീന ബാബു, പ്രീത ടീച്ചർ, മുസ്തഫ പി.വി, ജസീറ പി.സി എന്നിവർ മറുപടി പ്രസംഗം നടത്തി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments