Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യുഗപുരുഷൻമാരുടെ ഓർമ്മകൾ സൂഹത്തെ നയിക്കുന്ന ചാലകശക്‌തിയാകണം .മുനവ്വറലി ശിഹാബ് തങ്ങൾ


യുഗപുരുഷൻമാരുടെ ഓർമ്മകൾ സൂഹത്തെ നയിക്കുന്ന ചാലകശക്‌തിയാകണം .മുനവ്വറലി ശിഹാബ് തങ്ങൾ 

വെളിയങ്കോട്: ഒരു പ്രദശത്തെയാകെ നൻമയുടെ വിളക്കത്തിരുത്തിയ യുഗപുരുഷൻമാരുടെ ഓർമ്മകൾ സമൂഹത്തെ നയിക്കുന്ന ചാലകശക്തിയായി മാറേണ്ടതുണ്ടെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ.
 വെളിയങ്കോട് എസ്.കെ.ഡി.ഐ യത്തീംഖാന സ്ഥാപകൻ മർഹൂം കാളിയത്ത് അബദുള്ളഹാജി അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം .
വെളിയങ്കോട് പഴഞ്ഞിയിൽ സ്ഥിതിചെയ്യുന്ന സമസ്തകേരള ദാറുൽ ദാറുൽ ഇസ്ലാം യത്തീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സ്ഥാപകനായിരുന്ന മർഹൂം അബ്ദുള്ളഹാജി അനാഥകളെയും അഗതികളെയും ചേർത്ത് പിടിച്ച മനുഷ്യസ്‌നേഹിയായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.
 അബ്ദുള്ള ഹാജി നൽകിയ സ്ഥലത്ത് ഇന്ന് യതീംഖാന കൂടാതെ ജൂനിയർ അറബികോളേജും പള്ളിയും അനുബന്ധസ്ഥാപനങ്ങളും പ്രവർത്തിച്ചുവരുന്നു.ഒരു പ്രദേശത്തിൻ്റെ വിദ്യാഭ്യാസ മത സാകൂഹിക മണ്ഡലത്തിൽ വലിയ മറ്റങ്ങൾക്ക് തുടക്കമിട്ട മനുഷ്യസ്നേഹിയായ മഹത് വ്യക്തിത്വത്തെ ഓർക്കാൻ എസ്. കെ .ഡി.ഐ സ്ഥാപനങ്ങളുടെ 
നേതൃത്വത്തിലാണ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചത്.പരിപാടിയിൽ അഷ്‌റഫ് കോക്കൂർ അധ്യക്ഷത വഹിച്ചു
    മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. അബ്ദുസ്സമദ്മാനാത്ത്പറമ്പിൽ,കെടി സൈദലവി ദാരിമി മുളയങ്കാവ്,ജി എം സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ,ഹംസസഖാഫി വെളിയങ്കോട് ,മുഹമ്മദ് കുട്ടിമുസ്ല്യാർ എന്നിവർ സംസാരിച്ചു.കുഞ്ഞഹമ്മദ്മുസ്ല്യാർ മാരാമുറ്റം കെ.കെബീരാൻകുട്ടി,പി.കെകോയ,ആറ്റക്കോയത്തങ്ങൾ,മൊയ്തുട്ടിഹാജി,ഹസൈനാർ,കെ.പി.മൊയ്തുണ്ണി,നാസർ കാളിയത്ത്,അബൂബക്കർ ഫൈസി എന്നിവർ സംബന്ധിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments