കായിക പ്രതിഭകളെ ആദരിച്ച് Team ERM: സംസ്ഥാന തലത്തിൽ തിളങ്ങിയ കാരാട്ടെ താരങ്ങൾക്ക് അനുമോദനം
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് കാരാട്ടെ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി കേരളത്തിന്റെ അഭിമാനമായ യുവ പ്രതിഭകളെയും അവരുടെ ഗുരുവിനെയും എരമംഗലത്തെ സാംസ്കാരിക സംഘടനയായ Team ERM അനുമോദിച്ചു.
മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീമിൽ ഇടം നേടിയ താരങ്ങളെയാണ് ചടങ്ങിൽ ആദരിച്ചത്.
സംസ്ഥാന തലത്തിൽ മികച്ച വിജയം കൈവരിച്ച് ദേശീയ മത്സരത്തിന് യോഗ്യത നേടിയ താരങ്ങളെയും അവരുടെ പരിശീലകനായ ആനിഫ് മാസ്റ്ററെയുമാണ് Team ERM അനുമോദിച്ചത്. പെരുമ്പടപ്പ് SHO ബിജു സി.വി. പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി.
സംസ്ഥാന തലത്തിൽ സ്വർണ്ണ മെഡൽ നേടിയ മുഹമ്മദ് അൽത്താഫ്, നീരജ് മുള്ളത്ത്, സിനാൻ സെയ്ത്, അലൻ പി.സ്., ദേവസൂര്യ പി. എന്നിവരും സെൻസായ് മുഹമദലിയും ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
ശ്രീജിത് പത്തിരം നഗറിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. റംഷാദ് സൈബർ മീഡിയ സ്വാഗതം ആശംസിച്ചു. പ്രഗിലേഷ് ശോഭ അധ്യക്ഷനായിരുന്ന ചടങ്ങിൽ ഷാജി കാളിയത്തേൽ, സെയ്ദ് പുഴക്കര, ഷറഫുദ്ധീൻ, അലി ബൂഫിയ, മനോജ് കോനശ്ശേരി, ഇസ്മയിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ജിഷാദ് ഒലിയിൽ നന്ദി രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments