Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി പഞ്ചായത്ത് കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ചു: പ്രതിഷേധം ശക്തം


മാറഞ്ചേരി പഞ്ചായത്ത് കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ചു: പ്രതിഷേധം ശക്തം

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ തണൽ വിരിച്ചുനിന്നിരുന്ന പ്ലാവും മാവും മുറിച്ചുനീക്കിയ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു. ഏഴ് വർഷത്തോളം പഴക്കമുള്ള പ്ലാവും നാല് വർഷം പ്രായമായ മാവുമാണ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വെട്ടിമാറ്റിയത്. പഞ്ചായത്ത് കോമ്പൗണ്ടിന് കുളിർമയേകിയിരുന്ന ഈ മരങ്ങൾ മുറിച്ചതിനെതിരെ ജൈവവൈവിധ്യ പരിപാലന കമ്മിറ്റി (ബി.എം.സി) കൺവീനറായിരുന്ന കെ.പി. രാജൻ അധികൃതർക്ക് പരാതി നൽകി.

മരത്തിലുണ്ടായിരുന്ന പക്ഷിക്കൂടുകൾ ഉൾപ്പെടെ ഇതോടെ നശിപ്പിക്കപ്പെട്ടു എന്നും പച്ചത്തുരുത്തുകളും കണ്ടൽക്കാടുകളും സംരക്ഷിച്ചതിന് നിരവധി പുരസ്കാരങ്ങൾ നേടിയ പഞ്ചായത്ത് തന്നെ സ്വന്തം വളപ്പിലെ മരങ്ങൾ മുറിച്ചുനീക്കിയത് പരിസ്ഥിതി പ്രവർത്തകർക്കിടയിൽ വലിയ അമർഷമുണ്ടാക്കിയിട്ടുണ്ടെന്നും. മറ്റ് പഞ്ചായത്ത് അംഗങ്ങൾ പോലും അറിയാതെയാണ് ഈ നീക്കം നടന്നതെന്ന കെ പി രാജൻ പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments