Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടിപ്പ്; പ്രതി പൊലീസ് പിടിയിൽ


മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടിപ്പ്; പ്രതി പൊലീസ് പിടിയിൽ

മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞാമ്പ്രായകത്ത് വീട്ടിൽ അബൂബക്കർ 38 വയസ്സ്  എന്നയാളാണ് പൊന്നാനി പോലീസ് പിടിയിലായത്.സ്വകാര്യ പണമിടപാട് സ്ഥാപനമായ വള്ളുവനാട് ഫൈനാൻസിയേഴ്സിൽ 10 പവൻ വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് 9 ലക്ഷം രൂപ തട്ടിയതാണെന്ന് പൊലീസ് പറഞ്ഞു. പൊന്നാനിയിലുള്ള വള്ളുവനാട് ഫൈനാൻസിയേഴ്സ് എന്ന സ്ഥാപനത്തിൽ പണയപ്പെടുത്തിയിരുന്ന മുക്കുപണ്ടം പണമടച്ച് തിരികെ എടുത്ത് നിയമനടപടിയിൽ നിന്നും രക്ഷപ്പെടുന്നതിനായി പ്രതി പരാതിക്കാരനെ വിശ്വസിപ്പിച്ചു. പണയത്തിലിരിക്കുന്ന 10 പവൻ സ്വർണ്ണാഭരണങ്ങൾ പണമടച്ച് എടുത്ത് നൽകിയാൽ അത് പരാതിക്കാരന് വിൽക്കാമെന്ന് പറഞ്ഞ് വിശ്വാസം നേടിയ പ്രതി പണം തട്ടിയെടുക്കുക ആയിരുന്നു . ധനകാര്യ സ്ഥാപനത്തിലെ ബാധ്യത തീർത്ത ശേഷം സ്വർണ്ണാഭരണങ്ങൾ എന്ന് പറഞ്ഞ് മുക്കുപണ്ടം നൽകുകയും വാങ്ങിയെടുത്ത പണം തിരികെ നൽകാതെയും പ്രതി തട്ടിപ്പു നടത്തുക ആയിരുന്നു പരാതിക്കാരൻ പൊന്നാനി സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പോലീസ് പ്രതിയെ അനേഷിക്കുന്നു എന്ന് മനസിലാക്കി ഒളിവിൽ പോകുന്നതിനിടയിൽ പെരിന്തൽമണ്ണയിൽ നിന്ന് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു .പ്രതിക്കെതിരെ 2024-ൽ സമാന രീതിയിലുള്ള മറ്റൊരു കേസും പൊന്നാനി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പൊന്നാനി ഇൻസ്പെക്ടർ കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് .ഐ . ബിബിൻ സി.വി, ആൻ്റോ ഫ്രാൻസിസ്, വിനോദ് ടി.എം, മഹേഷ് കുമാർ, പോലീസുകാരായ പ്രശാന്ത് കുമാർ.എസ് , ഹരിപ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അറസ്റ്റിന് ശേഷം പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി. മറ്റ് സ്ഥലങ്ങളിൽ സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തുകയാണ്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments