പൊന്നാനി ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി: മാറഞ്ചേരി ജി എച്ച് എസ് എസും പൊന്നാനി എ.വി.എച്ച്.എസ്.എസും കലാകിരീടങ്ങൾ ചൂടി! പോയിന്റ് നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
അഞ്ച് ദിവസമായി വെളിയങ്കോട് ഗവൺമെൻ്റ് ഹയർസെക്കൻ്റി സ്‌കൂളിൽ നടന്നുവന്ന പൊന്നാനി ഉപജില്ലാ കലോൽസവത്തിന് സമാപനമായി. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്നൊടുവിൽ ഒരുപോയൻ്റ് വ്യത്യാസത്തിൽ ഏവി .എച്ച്. എസ് .എസിനെ മറികടന്ന് 269 പോയൻ്റോടെ മാറഞ്ചേരി ഗവൺമെൻ്റ് ഹയർസെക്കൻ്റെറി സ്‌കൂൾ രണ്ടാമതും കലാകിരീടം ചൂടി. 268 പോയൻ്റോടെ ഏ.വിഎച്ച് എസ് എസ് പൊന്നാനി , 210 പോയൻ്റോടെ വന്നേരി എച്ച് എസ്.എസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .
ഹയർസെക്കൻ്റി വിഭാഗത്തിൽ ഏ.വി.എച്ച്സ് പൊന്നാനി 292 പോയൻ്റോടെ ഓവറോൾ കിരീടം ചൂടി .268 പോയൻ്റോടെ എം ഇ എസ് എച്ച്. എസ്. എസ് രണ്ടാം സ്ഥാനവും,261പോയൻ്റോടെ ജിഎച്ച് എസ്.എസ് തൃക്കാവ് മൂന്നാംസ്ഥാനവും നേടി.
യുപി വിഭാഗം ജനറലിൽ ഏ.വി എച്ച് എസ് പൊന്നാനി ,സി എം എം യു.പി എരമംഗലം ,എ.യു. പി. എസ് പനമ്പാട്,പി.എൻ.യു.പി കാഞ്ഞിരമുക്ക്,വിജയമാത ഇ.എം എച്ച്.പി. എൻ.യു.പി കാഞ്ഞിരമുക്ക് എന്നീ അഞ്ച് സ്കൂളുകൾ 80 പോയൻ്റോടെ കിരീടം പങ്കിട്ടു.78 പോയൻ്റോടെ
ന്യൂ.യു.പി സ്കൂൾ ഈശ്വരമംഗലം,എം. ഐ ഗേൾസ് പുതുപൊന്നാനി ,ജിഎച്ച് എസ് മാറഞ്ചേരി,എ.യു.പി സ്‌കൂൾ അയിരൂർ എന്നിവർ രണ്ടാം സ്ഥാനവും എ.യു.പി എസ് പുതുപൊന്നാനി,ഐ. എസ്.എസ് എച്ച്. എസ് പൊന്നാനി,ദാറുസ്സലാമത്ത് എരമംഗലം എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.
എൽ പി വിഭാഗം ജനറൽ മൽസരത്തിൽ എ. എം. എൽപി കറുത്തിരുത്തി,ഐ. എസ്. എസ് പൊന്നാനി, വിജയമാത പൊന്നാനി, സെൻ്റ് തോമസ് പൊന്നാനി, ന്യൂ എൽപി.എസ് പൊന്നാനി എന്നീ സ്‌കൂളുകൾ 65 പോയിൻ്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു .
അറബി കലോൽസവം ഹൈസ്‌കൂൾ വിഭാഗത്തിൽ ഐ .എസ്.എസ് പൊന്നാനികിരീടം നേടി.ജി.എച്. എസ് മാറഞ്ചേരി,ക്രസൻ്റ് എച്ച് എസ് മാറഞ്ചേരി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.യു.പി വിഭാഗത്തിൽ സി . എം.എം യു .പി എരമംഗലം,ജി.എച്ച്.എസ് മാറഞ്ചേരി എന്നീ സ്‌കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു.
എൽ.പി വിഭാഗത്തിൽ എ. എം എൽ പി എസ് ചെറവല്ലൂർ സൗത്ത്,ജി എൽ പി എസ് തെയ്യങ്ങാട്,ഐ.എസ് .എസ് പൊന്നാനി എന്നീ സ്‌കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു.
സമാപനസമ്മേളനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ:സിന്ധു ഉദ്ഘാടനം ചെയ്തു എ.ഇ.ഒ പി.ബിന്ദു അധ്യക്ഷത വഹിച്ചു..അഷ്‌റഫ് വി സ്വാഗതമാശംസിച്ച ചടങ്ങിൽ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലാട്ടേൽ,പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറഞ്ഞ്, ജില്ലാപഞ്ചായത്ത് മെമ്പർ എം .കെ സുബൈർ ,സൈദ് പുഴക്കര,സുഹറഉസ്‌മാൻ, ഷാജി കാളിയത്തേൽ ,ഗിരിവാസൻ ഫൗസിയചങ്ങനാത്ത് കൺവീനർമാരായ സുഹറ പി,സഫ്‌വാൻ പി,ഉബൈദുള്ള,ഡിറ്റോ ഡെന്നി, അജിത് ലൂക്ക് ത്വയ്യിബ്,കരീമുള്ള,മസൂദ് ,ദീപു ജോൺ സ്കൂൾചെയർമാൻ അഭിനവ് ടി എം,സ്‌കൂൾ ലീഡർ ഹിബഷെറിൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു
*തുടർന്ന് വായിക്കാൻ👇*
http://www.realmediachannel.com/2025/11/4698.html
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments