Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച 46.98 സെന്റ് ഭൂമിയുടെ ആധാരം കൈമാറി


മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച 46.98 സെന്റ് ഭൂമിയുടെ ആധാരം കൈമാറി

പി. നന്ദകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത 46.98 സെന്റ് ഭൂമിയുടെ ആധാര കൈമാറ്റം പി നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ട് ഭൂമി ഏറ്റെടുക്കാന്‍ ഉപയോഗിക്കുന്നതിന് തടസ്സമായതിനെ തുടര്‍ന്ന് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രത്യേക അനുമതി നേടിയാണ് സ്ഥലം സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ ക്രിയാത്മകമായ മുന്നേറ്റം കൈവരിക്കണമെങ്കില്‍ ഭൗതിക സാഹചര്യങ്ങളും മികച്ച പൊതുപ്രവര്‍ത്തകരും കഴിവുറ്റ അധ്യാപകരും അവര്‍ക്കൊപ്പം കൈകോര്‍ത്തു നില്‍ക്കുന്ന രക്ഷിതാക്കളും ഉണ്ടായിരിക്കണം. എല്ലാ മേഖലയിലും ഒന്നാമതെത്തുന്ന വിദ്യാര്‍ഥികളാണ് നമ്മുടെ സ്വപ്നമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനപ്രതിനിധികള്‍, നാട്ടുകാര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, പൂര്‍വാധ്യാപകര്‍, പ്രവാസി പ്രതിനിധികള്‍ തുടങ്ങി സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളുടെ സാന്നിധ്യത്തില്‍ ഭൂമിയുടെ ആധാരം വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സി.വി. ഇബ്രാഹിം മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍, പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ്, ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈര്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സുഹറ ഉസ്മാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷ വലിയവീട്ടില്‍, വാര്‍ഡ് മെമ്പര്‍ ടി. മാധവന്‍, പി.ടി.എ പ്രസിഡന്റ് ബഷീര്‍ ഒറ്റകത്ത്, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ വി. ഇസ്മായില്‍ മാസ്റ്റര്‍, എസ്.എം.സി ചെയര്‍മാന്‍ അജിത്ത് താഴത്തേല്‍, എം.പി.ടി.എ പ്രസിഡന്റ് ഫൗസിയ ഫിറോസ്, എ.ഇ.ഒ പി. ബിന്ദു, ബി.പി.സി. അജിത്ത് ലൂക്ക്, ടി. ജമാലുദ്ദീന്‍, സിജു ജോണ്‍, വിജയകുമാരി, യൂസഫ് മാസ്റ്റര്‍, പ്രസാദ് ചക്കാലക്കല്‍, ഖദീജ മൂത്തേടത്ത്, പി.സി. മൊയ്തീന്‍, എ. കെ. ആലി, വി.പി. ഹസന്‍, ഇസ്മായില്‍ എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എം.എസ്. ലൗലി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് എ.കെ. സരസ്വതി നന്ദിയും പറഞ്ഞു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments