ആഡംബര കാറിൽ MDMA കടത്ത്: പോലീസ് ആക്രമണക്കേസിലെ മുഖ്യ പ്രതി തൃശൂരിൽ പിടിയിൽ
പൊന്നാനിയിൽ ബാംഗ്ലൂരിൽ നിന്നും ആഡംബര കാറിൽ വലിയ അളവിൽ MDMA കടത്തുന്നതിനിടെ പരിശോധനക്ക് എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ട കേസിലെ മുഖ്യ പ്രതി 100 ഗ്രാം MDMA യുമായി തൃശൂരിൽ പിടിയിൽ ആയി.
പൊന്നാനി മുല്ല റോഡ് സ്വദേശി മോയൻ്റെകത്ത് ഫിറോസ് 31 വയസ്സ് എന്ന പൊടി ഫിറോസിനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫ് സംഘം പിടികൂടിയത്.
പൊന്നാനിയിലും വെളിയങ്കോട് പരിസര പ്രദേശങ്ങളിലും ആഡംബര കാറിൽ രാസ ലഹരി വിൽപന നടത്തുന്ന സംഘത്തെക്കുറിച്ച് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊന്നാനി പോലിസ് ഈ സംഘത്തെ നിരീക്ഷിച്ചു വരവെയാണ് കഴിഞ്ഞ ഡിസംബറിൽ പുതുവത്സര വിപണി മുന്നിൽകണ്ട് കൂടിയ അളവിൽ ബാംഗ്ലൂരിൽ നിന്നും കൊണ്ട് വന്ന മാരക മയക്കു മരുന്ന് പിടികൂടാൻ പൊന്നാനി എസ്.ഐ അരുൺ. ആർ .യു. വിൻ്റെനേതൃത്വത്തിൽ വാഹന പരിശോധന നടത്തി വരവേ പൊന്നാനി ആനപടി പാലത്തിന് സമീപം പോലിസ് പരിശോധന കണ്ട് 4 പേര് അടങ്ങിയ ലഹരി കടത്ത് സംഘം വാഹനം വെട്ടിച്ച് ഓടിച്ച് പോകാൻ ശ്രമിക്കവേ തടയാൻ ശ്രമിച്ച എസ്.ഐയെ ഇടിച്ച് പരിക്കേൽപ്പിക്കുകയും സ്റ്റേഷൻ ജീപ്പിൽ ഇടിപ്പിച്ച് നിർത്താതെ പോവുകയും ചെയ്തു.സംഘത്തെ ജീപ്പിലൂം ബൈകിലുമായി പിന്തുടർന്ന് വെളിയങ്കോട് പഴഞ്ഞി പാലത്തിന് സമീപം വെച്ച് വാഹനം ഒളിപ്പിച്ച് ഓടിപ്പോയ നാലു പ്രതികളിൽ വെളിയങ്കോട് വലിയകത്ത് പള്ളിയിൽ ഫിറോസ് 27 വയസ്സ് പൊന്നാനി തെകേപ്പുറം ചക്കരക്കാരന്റെ മുഹമ്മദ് റിയാസുദിൻ 24 വയസ്സ് ,എന്നീ രണ്ട് പ്രതികളെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയും , മുഖ്യ പ്രതി വെളിയങ്കോട് കൊളത്തേരി സാദിഖിൻ്റെ കറുത്ത ക്രേറ്റ കാർ പോലീസ് പരിസര പ്രദേശങ്ങളിൽ മണിക്കൂറുകളോളം നടത്തിയ വ്യാപക തിരച്ചിലിന് ഒടുവിൽ സാദികിൻ്റെ ബന്ധു വീടിൻ്റെ പോർച്ചിൽ കണ്ടെത്തി പരിശോധിച്ചതിൽ രഹസ്യ അറയിൽ നിന്നും ലഹരി വസ്തുവായ MDMA യും പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറും ഇലക്ട്രിക് തുലാസും ഇരുമ്പ് വടികൾ ഉൾപ്പടെയുള്ള ആയുധങ്ങളും കണ്ടെടുത്തിരുന്നു എന്നാൽ മുഖ്യ പ്രതികളായ സാദിഖും ഫിറോസും മയക്ക് മരുന്നുമായി രക്ഷപെട്ട് ഓടിപ്പോവുകയായിരുന്നു.സാദിഖിനെ പിന്നീട് ചാവക്കാട് പോലിസിൻ്റെ സഹായത്തോടെ ചാവക്കാട് നിന്നും അറസ്റ്റ് ചെയ്യുകയും കാപ്പ ചുമത്തി ജയിലിൽ അടക്കുകയുംചെയ്തിരുന്നു.ഒളിവിൽ പോയ ഫിറോസ് തമിഴ്നാട്ടിലും മറ്റും ഒളിവിൽ കഴിഞ്ഞ ശേഷം ഇരിങ്ങാലക്കുടയിലെ പെൺ സുഹൃത്തിൻ്റെ കൂടെ കഴിഞ്ഞു വരികയായിരുന്നു.കഴിഞ്ഞ വർഷം ലഹരി വിൽപന ചോദ്യം ചെയ്തതിൽ പഴഞ്ഞി സ്വദേശിയെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും.ഫിറോസിനെതിരെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
തൃശ്ശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് മലപ്പുറം പൊന്നാനി സ്വദേശിയായ ഒരാൾ മാരക മയക്കുമരുന്നുകൾ വിൽക്കാൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരം മാസങ്ങൾക്ക് മുൻപേ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്സിന് ലഭിച്ചതിനെ തുടർന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഡാൻസാഫ് സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു.
ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ് ഫിറോസ്. പോലീസിന് പിടികൊടുക്കാതെ തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ഭാഗങ്ങളിലുമായി ഒളിച്ചു കഴിയുകയായിരുന്നു ഇയാൾ.
കോണത്തുകുന്നിലുള്ള ഒരു സ്ത്രീയുമായി അടുപ്പമുള്ള ഫിറോസ് ഇരിങ്ങാലക്കുടയിൽ വരുന്നതായുള്ള കൃത്യമായ വിവരം തൃശ്ശൂർ റൂറൽതൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്സിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി മുതൽ ഫിറോസിനെ പിടികൂടുന്നതിനായി ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകൾ നടത്തിവരവെയാണ് ഇന്ന് (15-10-2025) പുലർച്ചെ ഇരിഞ്ഞാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വെച്ച് കൈവശമുണ്ടായിരുന്ന 108.330 ഗ്രാം MDMA-യുമായി ഫിറോസിനെ അറസ്റ്റ് ചെയ്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments