ടി.സി. സുബൈർ മാസ്റ്റർക്ക്
കെ.എസ്.ടി.യു. ആദരം
അന്താരാഷ്ട്ര അധ്യാപക ദിനത്തോടനുബന്ധിച്ച് പൊന്നാനി
എം.ഐ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിച്ച ടി.സി.സുബൈർ മാസ്റ്ററെ കെ.എസ്.ടി.യു. പൊന്നാനി ഉപജില്ലാ കമ്മറ്റി ആദരിച്ചു. വിരമിച്ച ശേഷവും സാമൂഹ്യ, സാംസ്കാരിക, പൊതുപ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ്. സുബൈറിനെ ആദരിച്ചത്.മികച്ച സംഘാടകൻ, അധ്യാപകൻ, സാമൂഹ്യ പ്രവർത്തകൻ, തുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ച സുബൈർ ഉപജില്ല സോഷ്യൽ സയൻസ് സെക്രട്ടറി അധ്യാപകപരിശീലകൻ എന്നീ മേഖലകളിൽ സേവനം അനുഷ്ഠി ച്ചിട്ടുണ്ട്. കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടറി.ഇ.പി.എ.ലത്തീഫ് ഉപഹാരം കൈമാറി. യു.പി. ഖമറുദ്ധീൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു. ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട് അനുമോദന പ്രസംഗം നടത്തി. പി.സഫ് വാൻ, കെ..കെ.അബ്ദുസ്സലാം,പി.കെ. കെ തങ്ങൾ, പി. അബൂബക്കർ, കെ. അബ്ദുറഹിമാൻ, പി. ശരീഫ്, കെ. നാസർ, സി.മുഹമ്മദ് കാസിം, പി. യാസർ അറഫാത്ത്, ടി.സി.മുഹസിൻ ഉനൈസ് തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments