വൈ സി എസ് മാക്കാലിയുടെ ഇരുപത്തിയഞ്ചാമത് വാർഷികം ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
യൂത്ത് ചാരിറ്റബിൾ സൊസൈറ്റി മക്കാലിയുടെ ഇരുപത്തിയഞ്ചാമത് വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം പുതുപ്പള്ളി എംഎൽഎ അഡ്വക്കറ്റ് ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വാർഷികത്തോടനുന്ധിച്ച് നടത്തപ്പെട്ട സാംസ്കാരിക സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ പ്രവർത്തകനുള്ള പ്രഥമ അവാർഡ് അഡ്വക്കേറ്റ് കെ ശിവരാമനു ചാണ്ടി ഉമ്മൻ എംഎൽഎ നൽകി. സമ്മേളനത്തിൽ മുഖ്യപ്രഭാഷണവും ഗാന്ധി അനുസ്മരണവും കെപിസിസി സെക്രട്ടറി കെ പി നൗഷാദലി നിർവഹിച്ചു. സമാപന സമ്മേളനത്തിൽ വൈ സി എസ് യൂത്ത് വിംഗ് പ്രസിഡൻറ് ജോയൽ ഉണ്ണി ജോയിയും സാംസ്കാരിക സദസ്സിൽ വൈ സി എസ് രക്ഷാധികാരി പ്രേമകുമാരൻ കോട്ടപ്പാട്ട് അധ്യക്ഷതയും വഹിച്ചു. സാംസ്കാരിക സമ്മേളനത്തിൽ മുഖ്യ അതിഥിയായി സിനി ആർട്ടിസ്റ്റ് ചടങ്ങിൽ പൊന്നാനി അർബൻ ബാങ്ക് ചെയർമാൻ ശ്രീധരൻ മാസ്റ്റർ മുഖ്യസന്ദേശം നിർവഹിച്ചു വാസുദേവൻ മാഷ് പ്രണവം പ്രസാദ് പ്രഗിലേഷ് ശോഭ സുമേഷ് പിടവനൂർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
സമാപന സമ്മേളനത്തിൽ സെക്രട്ടറി നിക്സൺ ചീരൻ സ്വാഗതവും വൈ സി എസ് രക്ഷാധികാരി വിനോദിനി നന്ദിയും പറഞ്ഞു. കേസിക്ക ഉണ്ണിയേട്ടൻ അനുസ്മരണം കെപിസിസി അംഗം ഷാജി കാളിയത്തേൽ നിർവഹിച്ചു. ഭാരത് ജോഡോ യാത്രികൻ യൂസഫ് ഷാജി വിദ്യാർത്ഥികളെ ആദരിച്ചു. നന്മക്ക് മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻറ് നാഹീർ ആലുങ്ങൽ, നന്മ മുക്ക് ഗ്രാമപഞ്ചായത്ത് അംഗം മുസ്തഫ ചാലൂ പറമ്പിൽ, ചാന്ദിനി രവീന്ദ്രൻ, ഫയാസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
വാർഷികത്തോടനുബന്ധിച്ച് ട്രിനിറ്റി ഐ ഹോസ്പിറ്റൽ തൃശ്ശൂരും സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് സ്വാഗതം വിനോദിനി അധ്യക്ഷൻ സജിൻ വി എം ഉദ്ഘാടനം വി വി അശോകൻ നന്ദി ഗണേഷ് കെ ജി നടത്തി. ചടങ്ങുകൾക്ക് ശേഷം പ്രാദേശിക കലാകാരന്മാരുടെ ചവിട്ടു കളിയും ലക്ഷണം മാസ്റ്റർ നയിച്ച ഏകപാത്ര നാടകവും കുട്ടികളുടെ കലാപരിപാടികളും ആയോധന കലാപ്രദർശനവും ഗിന്നസ് സുബൈർ നയിച്ച ഗാനമേളയും നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments